New Update
/sathyam/media/post_attachments/ZVFEVjMByHALlJiAXefw.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്റെ (സി.എസ്.സി) ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ നിഷ്‌ക്രിയമാണെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ വിമര്‍ശനത്തില്‍ സി.എസ്.സി മന്ത്രാലയത്തോട് അതൃപ്തി രേഖപ്പെടുത്തി.
Advertisment
ഉദ്യോഗസ്ഥന്റെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നും സി.എസ്.സിയുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കും വിധം അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും സി.എസ്.സി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us