Advertisment

രണ്ട് വര്‍ഷം മുമ്പുള്ള പൊലീസ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചു; ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് വീട്‌ കത്തിച്ചു

New Update

publive-image

Advertisment

ഭോപ്പാല്‍: രണ്ട് വര്‍ഷം മുമ്പുള്ള പൊലീസ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയില്‍ ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും വീട്‌ കത്തിക്കുകയും ചെയ്തു.

കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് പവന്‍ യാദവ് എന്നയാള്‍ക്കെതിരെ സാന്ദ്രം ദോഹാരെ എന്ന ദലിത് യുവാവ് 2018ല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പവന്‍ യാദവിന്റെ കുടുംബം സാന്ദ്രം ദോഹാരയുടെമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സാന്ദ്രം കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ പവന്‍ യാദവിന്റെ ആള്‍ക്കാര്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സാന്ദ്രമിന്റെ കുടില്‍ കത്തിക്കുകയായിരുന്നു.

സാന്ദ്രമിനെയും സഹോദരന്‍ സന്ദീപിനെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അഞ്ച് മോട്ടോർ സൈക്കിളുകളിലായി എത്തിയ 12 ഓളം പേർ ചേർന്നാണ് സാന്ദ്രം ദോഹാരെയുടെ കുടിലിൽ അതിക്രമിച്ച് കയറി ഇരുവരെയും റൈഫിളും കോടാലിയും കൊണ്ട് അടിക്കുകയും വീടിന് തീയിടുകയും ചെയ്തത്. പ്രതികൾ വെടിയുതിർത്തതായും റിപ്പോർട്ട് ഉണ്ട്.

Advertisment