ദളിത് യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

നാഷണല്‍ ഡസ്ക്
Sunday, October 18, 2020

ബെംഗളുരു: അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ദളിത് യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി . കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മഗഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ദുരഭിമാനക്കൊലയുടെ വിശദാംശങ്ങള്‍ പുറംലോകമറിഞ്ഞത്.

18കാരിയായ പെണ്‍കുട്ടിക്ക് 20കാരനായ ദളിത് യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കൊലപാതകം മറയ്ക്കാനായി പെണ്‍കുട്ടിയുടെ കുടുംബം അവളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബികോം വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പിതാവ് അവളുടെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.

×