കേരളത്തില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് വ്യാപം അഴിമതിയേക്കാള്‍ വലിയ ഹിമാലയന്‍ കൊള്ള ! സ്വര്‍ണക്കടത്തിന്‍റെ അണിയറ നീക്കങ്ങള്‍ സിനിമാക്കഥകളെ വില്ലുന്നത് ! പ്രതികരണ തൊഴിലാളികളായ സാംസ്കാരിക നായകരുടെ വായടപ്പിക്കാന്‍ പോലും തന്ത്രങ്ങള്‍ മെനഞ്ഞു ! ഒടുവില്‍ കുടുങ്ങിയത് പരല്‍ മീനുകള്‍ ! മടിയിലെ കനം വേറെവിടെയോ ഒളിപ്പിച്ചവരും കളത്തിന് പുറത്തുതന്നെ ! / ദാസനും വിജയനും 

ദാസനും വിജയനും
Saturday, September 5, 2020

സ്വര്‍ണക്കടത്തിന്‍റെ വിജയം ലോബികളെ ആശ്രയിച്ചാണിരിക്കുന്നത്. ഓരോ ലോബികളിലെയും വിഐപി പങ്കാളിത്തം, ഉദ്യോഗസ്ഥ സഹകരണം, കടത്തിനുള്ള മാര്‍ഗങ്ങളുടെ സുരക്ഷിതത്വം എന്നിവയൊക്കെ പ്രധാന ഘടകങ്ങളാകുന്നു.

ഫയാസിന്റെ ശേഷം ഉയർന്നുവന്ന നബീൽ തിരഞ്ഞടുത്തത് മാഹി-തലശ്ശേരി ടീമായിരുന്നു. തലശ്ശേരി ആസ്ഥാനമായി പണം നൽകിയിരുന്ന അഷ്‌റഫ്ഭായ് , ദുബായിലെ പാർട്ണർ ആയിരുന്ന മുൻ മന്ത്രി പുത്രൻഎന്നിവരൊക്കെ ഇപ്പോൾ ചെന്നൈ നേപ്പാൾ-ബെംഗളൂരു ലോബികൾ ആരംഭിച്ചിരിക്കുകയാണ്. ഇവരിൽ പലർക്കും കൊഫെപോസ ബാധിക്കുന്നതുകൊണ്ട് എല്ലാം ഒളിവിൽ ഇരുന്നുകൊണ്ടാണ് കളിക്കുന്നത്.

‍ബെംഗളൂരിനും മൈസൂരിനും ഇടയിലുള്ള ഒരു മുന്തിരി തോട്ടത്തിലെ ഫാം ഹൗസിൽ ഇരുന്നുകൊണ്ടാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

ഡിപ്ലോമാറ്റിക്ക് വഴിയെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് നബീൽ ആയിരുന്നുവെങ്കിലും മുംബൈവഴി അതിന് ശ്രമിച്ചുനോക്കിയെങ്കിലും നടക്കാതെ വന്നപ്പോൾ കെടി റമീസ് സന്ദീപ് നായർമുഖേന ആ ആശയം നടപ്പിലാക്കുകയായിരുന്നു . അതിന്റെ പേരിൽ ഇവരുടെ ഇടയിൽ ചിലഅസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു എന്നും പറഞ്ഞുകേള്‍ക്കുന്നു.

വിരട്ടല്‍ ‘ഡി’ കമ്പനി കാണിച്ച് !

നബീലും കാര്യങ്ങൾ ഭംഗിയാക്കുവാൻകണ്ടെത്തിയത് സിനിമ തന്നെയായിരുന്നു. അതിന്നായി ദുബായിൽ കോടികൾ ചിലവഴിച്ചുകൊണ്ട് ”ഡി സിനിമാസ്”എന്ന വിതരണകമ്പനിആരംഭിച്ചിരുന്നു. ‘ഡി’ എന്നതിൽ എന്താണ് ഉദ്ദേശിച്ചിരുന്നത് എന്നത് അവർക്ക് മാത്രമേഅറിയുകയുള്ളൂ.

ദാവൂദ് ഈ വക ചീള് കേസുകൾക്ക് കൂട്ടുനിൽക്കില്ല എന്ന് വേണം കരുതുവാൻ. അപ്പോൾ പിന്നെ ആ പേരുവെച്ചുകൊണ്ട് കേരളത്തിലുള്ള സിനിമാക്കാരെ ഒന്ന് കുടയുവാനായിരുന്നോ ലക്ഷ്യം വച്ചിരുന്നതെന്ന് സംശയിക്കുന്നു.

ഈ വിതരണകമ്പനി തുടങ്ങിയത് അത്ര എളുപ്പത്തില്‍ അല്ലായിരുന്നു. 55 കൊല്ലമായി സിനിമാലോകം അടക്കിവാണിരുന്ന ഒരു ഇറാനിയെ ഞെട്ടിച്ചുകൊണ്ടാണ് ഈ  കമ്പനി ആരംഭിച്ചത്.

എന്നിട്ട് ആദ്യസിനിമയായ ആനന്ദം ഉത്ഘടന ഷോയുടെ വിളക്ക് കൊളുത്തിപ്പിച്ചത്  തങ്ങളുടെ എതിരാളിയായ അഹമ്മദ്ഗോൾച്ചിനെ കൊണ്ടായിരുന്നു എന്നതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്.

കെടി റമീസ് കളം പിടിച്ച വഴി ?

പെട്ടെന്ന്  നബീൽ ദുബായ്പോലീസിന്റെ പിടിയിലായി. കേരളത്തിൽ വിഐപി മക്കൾക്കെതിരെ അറബിയുടെ അന്വേഷണവും അന്യസംസ്ഥാന ഭാര്യയുടെ പ്രശ്നങ്ങളും ഒക്കെ കയറിവന്നു. പിന്നെ എല്ലാം ഇവരുടെ കൈവിട്ടു പോയി. അതോടെ പുതിയ ആളുകൾ ഈ മേഖലയിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു.

അതിന്റെ ആസൂത്രകനായിരുന്നു ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന കെടി റമീസ്. അങ്ങനെയാണ് സന്ദീപ് നായരും സരിത്തും സ്വപ്നയും അടങ്ങുന്ന ഒരു ലോബിയെ നാട്ടിലും ഫൈസൽഫരീദ്‌ എന്ന ഒരു ഏജന്റിനെ ദുബായിലും കണ്ടെത്തുന്നത്.

അതിന്നായി വന്നത് സന്ദീപ് നായർ ആയിരുന്നു. അപ്പോഴും ഫൈസലിന് സ്വപ്നയേയും സരിത്തിനെയും സന്ദീപ് പരിചയപ്പെടുത്തിയിരുന്നില്ല എന്നാണറിവ്. അതുകൊണ്ടാണ് ഫൈസൽ മീഡിയക്ക് മുന്നിൽ വന്നു സത്യസന്ധനാകുവാൻശ്രമിച്ചത്.

ഇപ്പോൾ റമീസിന്റെ ഒരു ഫോൺ നശിപ്പിക്കപ്പെട്ടിരിക്കുന്നു. അതും ഒരാളെമാത്രം വിളിക്കുന്ന ആഫോൺർ. ആരാണ് അയാൾ ?

സ്ക്രാപ്പ് ഇറക്കുമതിയുടെ മറവില്‍ സ്വര്‍ണം !

അൽ റംസ് മെറ്റൽ സ്ക്രാപ്പ്, ബ്ലൂ സീ മെറ്റൽ എന്നീ രണ്ടു കമ്പനികൾ ഗുജറാത്തിലെ ജാംനഗർ കേന്ദ്രമാക്കിക്കൊണ്ട് ചേതൻ സോജിതരാ കൽപ്പേഷ് നന്ദ എന്നിവരുടെപേരുകളിൽ രൂപം കൊടുക്കുകയും ദുബായിൽ നിന്നും നേരിട്ട് സ്ക്രാപ്പ് മെറ്റൽ ഇറക്കുമതിചെയ്യുകയും ചെയ്തിരുന്നു.

ബ്രാസ് കോപ്പർ സ്ക്രാപ്പ് ഇറക്കുമതി ചെയ്യുന്നതിനായിലോകത്തെ തന്നെ ഏറ്റവും വലിയ സ്ക്രാപ്പ് ഗോഡൗണുകൾ ഉള്ള തുറമുഖം ഇവർതിരഞ്ഞെടുക്കുമ്പോൾ ഉദ്ദേശശുദ്ധി മറ്റൊന്നായിരുന്നു.

ഒരു തവണ മാത്രം പിടിച്ചത്കോടികൾ വില  വരുന്ന 4500   കിലോ സ്വർണ്ണമാണ്. കണ്ടെയ്നറുകളിൽ ബ്രാസ്സിന്റെ പുറംചട്ടയോടെ സ്വർണ്ണം കട്ടികളാക്കി സ്ക്രാപ്പ് എന്ന പേരിൽ ജാം നഗറിലെ പോർട്ടിലേക്കു അയച്ചു എന്നതാണ് ദുബായിലെ അലിയാരുടെ പേരിലുള്ള കുറ്റം.

അഷ്ഫാഖ് ഷൈനിങ് വാല എന്ന ഗുജറാത്തിയാണ് നിസ്സാർ അലിയാരുടെ പാർട്ണർ, ഒപ്പം സാവേരി ബസാർ സ്വര്‍ക്കടകളുടെ മുതലാളി ഷുവൈബും മകൻ അഹദും സ്വർണ്ണം മുംബയിൽ വിൽക്കുവാൻ സഹായിച്ചിരുന്നു.

ദുബായിലും സൗദിയയിലും അമേരിക്കയിലും കോൾസെന്റർ കച്ചവടം നടത്തുന്ന അലിയാർ സ്വർണ്ണം മുംബയിൽ എത്തിക്കുകയും അവിടെനിന്നും ഹവാലവഴി പണം ദുബായിലേക്ക് എത്തിക്കുകയുമായിരുന്നു പതിവ്.

മുംബയിലെ ഒരു മണി എക്സ്ചേഞ്ച് മുഖേന ആയിരുന്നു പണം ഹവാലയാക്കി മാറ്റിയിരുന്നത്. ഷാർജയിൽ സ്ക്രാപ്പ് ഗോഡൗണിൽ വെച്ചായിരുന്നു സ്വർണ്ണം കസ്റ്റംസിന്റെ സ്കാനറുകളിൽ  പെടാതിരിക്കുവാനുള്ള സെറ്റപ്പുകൾ ചെയ്തുവന്നിരുന്നത്.

അബുദാബിയിലെ ഓയിൽ ഫീൽഡ് കച്ചവടം നടത്തിയിരുന്ന കാസർഗോട്ട് സ്വദേശി ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഫണ്ടുകൾ സമാഹരിക്കുകയും ആ ഫണ്ടുകൾ കൊച്ചിയിലെ ന്യു ജെൻ സിനിമാക്കാരനിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നത് ഇവരിലൂടെയായിരുന്നു.

ഭരണത്തിലെ സ്വാധീനം മുറുക്കുന്നതിനായിരുന്നു നാസിർ അലിയാർ സിനിമാക്കാരുടെ കൂടെ കൂട്ട്കൂടിയത്. അതിൽ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു.

വ്യാപം അഴിമതിയെക്കാള്‍ വലിയ സ്വര്‍ണക്കൊള്ള !

ഇന്നിപ്പോൾ വ്യാപം എൻട്രൻസ് എക്സാം അഴിമതിയെക്കാൾ വ്യാപ്തിയുള്ള കഥകളാണ് ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നത്.

ദേശീയസർക്കാർ നയങ്ങൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ അറിവോടുകൂടിയുള്ള ഒരു പാരലൽ സാമ്പത്തിക തീവ്രവാദം എന്നു വേണേൽ പറയാവുന്ന ഈ അഴിമതികളിൽ ഉന്നതതല രാഷ്ട്രീയ-കുടുംബ-ഡിപ്ലോമാറ്റിക്-ബ്യുറോക്രാറ്റിക്- സിനിമ-മാജിക്ക്-അക്കൗണ്ടന്റ്-മതമേലധ്യക്ഷന്മാർ എന്നുവേണ്ട സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർ ഒരുമിച്ച ഒരു കൊള്ളയായിരുന്നു ഇവിടെ നടന്നിരുന്നത്.

കലാകാരന്മാരുടെ വാടയപ്പിക്കാന്‍ ?

സിനിമാക്കാർക്ക് എംപി എംഎൽഎ സീറ്റുകൾ വിട്ടുകൊടുത്തും, തിരഞ്ഞെടുപ്പ് വേളകളിലും സത്യപ്രതിജ്ഞ ചടങ്ങുകളിലും നേരിട്ട് ക്ഷണിച്ചുകൊണ്ട് സകലമാന സിനിമ സംവിധായകരെയും നടന്മാരെയും നടിമാരെയും ടെക്‌നീഷ്യന്മാരെയും പ്രശസ്ത സാഹിത്യ കാരന്മാരെയും
പത്രപ്രവർത്തകരെയും കയ്യിലെടുക്കുമ്പോൾ അവരൊന്നും തങ്ങളുടെ ഒരു അഴിമതിക്കഥയും വെളിയിൽ വിടാതെയും, സിനിമകൾ ആക്കാതെയും നോക്കിയിരുന്നത് തന്നെ ഇപ്പോൾ സംശയങ്ങളുടെ ആധിക്യം കൂട്ടുന്നു.

മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ എന്നൊക്കെ വീരവാദങ്ങൾ മുഴക്കുമ്പോഴും മടിയിൽ കനം വരുമെന്നും അപ്പോൾ ഇവരെയൊക്കെ ആവശ്യം വരും എന്നൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണ് കാര്യങ്ങൾ നീക്കിയിരുന്നത് എന്ന് വേണം കരുതുവാൻ .

ഇത്രത്തോളം ഭയാനകമായ ഒരു സംഭവം സ്വന്തം കാൽച്ചുവട്ടിൽ വെച്ച് നടന്നിട്ടും ഒരു കൂസലുമില്ലാതെ പത്രസമ്മേളനങ്ങൾ നടത്തുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം, എല്ലാം എല്ലാവരും അറിഞ്ഞിരുന്നു.

ഒരു സംസ്ഥാനത്ത് ഇത്രയും വലിയ കോലാഹലങ്ങൾ നടന്നിട്ടും ഒരു നടനും ബ്ലോഗുകൾ എഴുതിക്കണ്ടില്ല, ഒരു നടനും ഫേസ്‌ബുക്കിൽ പ്രതികരിച്ചുകണ്ടില്ല.

അതുപോലെ മെക്സിക്കോയിൽ അല്ലെങ്കിൽ പെറുവിന്റെ തലസ്ഥാനത്തോ ഇറാഖിലോ ഒരു പടക്കം പൊട്ടിയാൽ പ്രതികരിച്ചിരുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും കോപ്പിയടി ടീച്ചർമാരും ഒന്നും മിണ്ടിക്കണ്ടില്ല.

ഏകദേശം അഞ്ചു വര്ഷങ്ങൾക്ക് മുമ്പ് ഡിആർഐ, അമ്മയുടെ സെക്രട്ടറിയെ ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്ത സംഭവമായിരുന്നു ഫയാസിന്റെ സ്വർണ്ണക്കടത്ത്.

കൊടുവള്ളി കേന്ദ്രമായ സ്വർണ്ണക്കടത്തുകാരും തലശ്ശേരിയിലെ ഭായിമാരും ചേർന്ന് ഉണ്ടാക്കിയ പദ്ധതികളുടെ അടിസ്ഥാനത്തിൽ നിരവധി സിനിമ നടികളെയും പാട്ടുകാരികളെയും ഉൾപ്പെടുത്തി കൊച്ചി കോഴിക്കോട് ചെന്നൈ എയർ പോർട്ടുകളിലൂടെ ചുരുങ്ങിയത് നൂറോളംകോടി രൂപയുടെ സ്വർണ്ണം കടത്തിയിരുന്നു.

അവരായിരുന്നു സ്വർണ്ണത്തിൽ രാഷ്ട്രീയംകലർത്തി പാർട്ടിക്കുള്ള ഫണ്ടായും തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളായുമൊക്കെ കേരളത്തിൽ മുളച്ചുപൊന്തിയത്.

മലബാറിലെ ഒരു മണ്ഡലത്തിൽ ഏകദേശം അഞ്ച് കോടി ചിലവാക്കിയാൽ ഏതൊരുസ്ഥാനാർത്ഥിക്കും ജയിച്ചുകയറാം എന്നത് മനസ്സിലാക്കിയ ഈ കള്ളക്കടത്തുലോബി വീണ്ടും തന്ത്രങ്ങള്‍ മെനയുന്നുണ്ട്.

സംസ്കരണം ദുബായില്‍

ഇവർ സ്വർണ്ണം കൊണ്ടുവന്നിരുന്നത് ദുബായിൽ നിന്നാണ് എങ്കിലും ആഫ്രിക്കയിലെ ഘാനയിലും നൈജറിലും ടാന്സാനിയയിലും നിന്നുമുള്ള ഖനി മുതലാളി മാരിൽനിന്നും സ്വർണ്ണത്തിന്റെ പൊടി ദുബായിൽ എത്തിക്കുകയും ദുബായിലെ റിഫൈനറികളിൽ വെച്ച് അതിനെ സ്വർണ്ണക്കട്ടി ആക്കുകയും ചെയുന്നു.

ഇന്നത്തെ വിവാദ മന്ത്രിയും പിടിക്കപ്പെട്ട റമീസും ഒക്കെ നിരവധി തവണ ആഫ്രിക്കൻ സന്ദർശനങ്ങൾ നടത്തിയിരുന്നു. ഈ മന്ത്രിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കുവാൻ പണമിറക്കിയവർ ഒന്നടങ്കം ആഫ്രിക്കൻ കച്ചവടം നടത്തുന്നവരാണ് എന്നാണ് ആക്ഷേപം.

എന്തൊക്കെ ആരോപണങ്ങൾവന്നാലും അപ്പോഴൊക്കെ മത ഗ്രന്ഥങ്ങളും മതത്തിന്റെ കാര്യങ്ങളും മുന്നിൽ നിർത്തികളിക്കുന്ന ഇവരെയൊക്കെ ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.

മൂവാറ്റുപുഴയിലെ ആനിക്കാട് സഹോദരന്മാരും കൂട്ടാളികളും ചേർന്നുകൊണ്ട് ആയിരത്തോളം കിലോ സ്വർണ്ണമാണ് കൊച്ചിയിലൂടെ കടത്തിയത്.
കസ്റ്റംസിലെയും പോലീസിലേയും ഉദ്യോഗസ്ഥന്മാരെ പാർട്ട്ണർഷിപ്പിൽ ചേർക്കുകയും മൂവാറ്റുപുഴ സിറ്റിയെ ഒന്നടങ്കംകയ്യിലെടുത്ത് കാര്യങ്ങൾ നീക്കിയപ്പോൾ അവരെ സഹായിക്കുവാൻ നീതിന്യായവ്യവസ്ഥിതിവരെ എത്തി എന്നതും കേരളത്തിന് അപമാനകരമാണ്.

കസ്റ്റംസ് പിടിക്കപ്പെട്ട ആയിരം കിലോ സ്വർണ്ണം നൂറ് കോടി പിഴ ചുമത്തി വിട്ടുകൊടുക്കുവാൻ വിധിപ്രസ്താവിക്കുമ്പോൾ കള്ളക്കടത്തുകാരുടെ കളികൾ എവിടെ വരെഎത്തി എന്നത് ഊഹിക്കാവുന്നതേയുളൂ.

മൂവാറ്റുപുഴയിലെ ഒരു ജനപ്രതിനിധിയും ഇവരുടെകൂട്ടിനായി ഉണ്ടായിരുന്നു എന്നൊക്കെ അറിയുമ്പോൾ നാം ആരെയാണ് ഇനി വിശ്വസിക്കുക.

ഈ ആനിക്കാട് സഹോദരങ്ങളും കൊച്ചിൻ സിനിമാലോബിയും തമ്മിലുള്ള ബന്ധം നിസ്സാരമല്ല. ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലാണ് ഇവർ സിനിമകളികൾ കളിച്ചിരുന്നത്.

പണം വീശിയെറിഞ്ഞായിരുന്നു ഇവർ ഓരോരുത്തരെയും കയ്യിലെടുത്തിരുന്നത്. ഇപ്പോൾ റിലീസ് ചെയ്യാനിരിക്കുന്ന രണ്ട് രാഷ്ട്രീയ സിനിമകൾക്ക് ഇവരാണ് പണം വീശിയിരിക്കുന്നത്.

ഒരു സ്ത്രീയുടെ പേരിൽ നിർമ്മാണ കമ്പനിയിൽ ഇവർ അവരറിയാതെ ഫണ്ട് ചെയ്തിരിക്കുകയാണ്.

എന്തൊക്കെയായാലും ഇവരൊക്കെ തലസ്ഥാനത്തും കൊച്ചിയിലുമൊക്കെ എത്തിയാൽ താമസിച്ചിരുന്നത് ഫൈവ്‌സ്റ്റാറിൽ മുന്തിയ മുറികളിൽആയിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തോളം കോടി രൂപ ഒരു രാഷ്ട്രീയ പാർട്ടിക്ക് സംഭാവനയായി നൽകിയത് വെറുതെയൊന്നും അല്ലായിരുന്നു എന്നുവേണം കരുതുവാൻ.

കുടുങ്ങിയത് പരല്‍മീനുകള്‍ !

ഇങ്ങനെയൊക്കെ പലയിടങ്ങളിലും പല ലോബികൾ ഉണ്ടെങ്കിലും ഇപ്പോൾ പിടിച്ചിരിക്കുന്നവർ ഒക്കെ പരൽ മീനുകൾ മാത്രമാണ്. ഇടക്ക്ചാളയും അയിലയും അയ്കൂറയും ഒക്കെ ഉണ്ടെങ്കിലും സ്രാവുകളും കൊമ്പൻ സ്രാവുകളും ഇപ്പോൾകളികൾ കണ്ടുകൊണ്ടിരിക്കുകയാണ്.

പത്തും ഇരുപതും മുപ്പതും വർഷങ്ങളായി ഇവരൊക്കെ എല്ലാ കേസുകളിൽ നിന്നും മാന്യമായി തലയൂരിക്കൊണ്ടിരിക്കുകയാണ്. ദൈവം അവരുടെഒപ്പമായിരുന്നു.

ഇന്നിപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാര്യങ്ങൾ അന്വേഷിക്കുവാൻ ദൈവം നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. അടിവേരുകൾ ചികഞ്ഞുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചത് ആരെങ്കിലും ഒറ്റുകൊടുത്തതിന്റെയോ അല്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ടതിന്റെയോ അടിസ്ഥാനത്തിൽ അല്ല എന്ന് വേണം കരുതുവാൻ.

പലനാൾ കള്ളന്മാർ ഒരുനാൾ പിടിക്കപ്പെടും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നിപ്പോൾ അന്വേഷണങ്ങൾ. അതിൽ മടിയിൽ കനം ഇല്ലെങ്കിലും മടിയിലെ കനം വേറെ എങ്ങോട്ടെങ്കിലും മാറ്റിവെച്ചതാണെങ്കിലും പിടിക്കപ്പടും എന്നത് തീർച്ച !!!

ഒന്നോ രണ്ടോ കൊമ്പൻ സ്രാവുകൾ ഇതിന്റെപിന്നിൽ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. അവരെ പൂട്ടണം !!!

ഇനിയെങ്കിലും മുഖ്യന്റെ ഓഫീസിലെ ക്യാമറകളുടെ വീഡിയോകൾ കിട്ടുമെന്ന പ്രതീക്ഷയിൽ സിഐഡി ദാസനും
കണക്കപ്പിള്ളയുടെ  ദുബായിലെകളികൾ അന്വേഷിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സിഐഡി വിജയനും !

 

×