കൊച്ചി പഴയ കൊച്ചിയല്ല, സിനിമാക്കാരുടെയും നടിമാരുടെയും സംവിധായകരുടെയും ഇടുക്കി ഗോള്‍ഡ് മണക്കുന്ന കോടീശ്വരന്മാരായ നിര്‍മ്മാതാക്കളുടെയും കൊച്ചി ! സിനിമയില്‍ മറിയുന്ന മയക്കുമരുന്നിന്‍റെയും കോടികളുടെയും സുന്ദരിമാരുടെയും കണക്കുകള്‍ ഞെട്ടിക്കുന്നത് / ദാസനും വിജയനും

ദാസനും വിജയനും
Tuesday, September 15, 2020

കൊച്ചി പഴയ കൊച്ചിയല്ല എന്നൊക്കെ സിനിമയിൽ പറയാമെങ്കിലും കൊച്ചി പഴയ കൊച്ചി തന്നെയാണ്, പക്ഷെ ആളുകൾ മാറി, സ്വഭാവങ്ങൾ മാറി, നന്മകൾ അകന്നു, തിന്മകൾ പെരുകി, ചതിയും വഞ്ചനയും എല്ലാം പഴയതിനേക്കാൾ അധികരിച്ചു. കാരണം എല്ലാം വന്നടിയുന്നത് കൊച്ചിയിലാണ്.

ഗൾഫ് മതിയാക്കിയവരും ഗൾഫിൽ നിന്നും പുറത്താക്കിയവരും ആസ്‌ട്രേലിയ, സിങ്കപ്പൂർ, മലേഷ്യ, അമേരിക്ക, ലണ്ടൻ ഒക്കെ കറങ്ങിതിരിഞ്ഞു അവസാനം പരഗതിയില്ലാതാകുമ്പോൾ വന്നു ചേരുന്നത് കൊച്ചിയിലാണ്.

അക്കാര്യത്തിൽ ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യാനിയെന്നോ എന്നൊന്നുമില്ല, ഇവിടം സ്വർഗ്ഗമാണ് !!!

പനമ്പിള്ളി നഗറിലെ ഒരു ആഡംബര അപ്പാർട്ടമെന്റിൽ ആകപ്പാടെ ഒരു ബഹളം കേട്ടപ്പോൾ അയൽവക്കക്കാർ പോലീസിനെ വിളിച്ചു.

പോലീസ് വന്നു കതകു തുറന്നപ്പോൾ കണ്ടത്. അതീവ സുന്ദരിയായ പെൺകുട്ടി നൂൽ ബന്ധമില്ലാതെ തറയിൽ കിടന്നു കൈകാലുകൾ ഇട്ടടിക്കുന്നു.

വലിയ കുടുംബത്തിലെ പെണ്ണാട്ടിരിക്കും എന്ന് മനസ്സിലാക്കിയ പോലീസുകാരും നാട്ടുകാരും ചേർന്ന് മുഖം പൊക്കി നോക്കിയപ്പോൾ മലയാളത്തിലെ ഒരു സൂപ്പർ നടി. ഇക്കഴിഞ്ഞ വര്ഷം അവസാനം റിലീസ് ആയ ചിത്രത്തിലെ നായിക !!!

കഫെകളിലും ഹോട്ടലുകളിലും പോലീസ് പരിശോധന കർശനമാക്കിയപ്പോൾ ഇപ്പോൾ തോന്യാസങ്ങള്‍ അരങ്ങേറുന്നത് ആഡംബര അപ്പാർട്ട്മെന്റുകളിലും വില്ലകളിലും
പിന്നെ ഹോം സ്റ്റേകളിലും ഉല്ലാസ നൗകകളിലും സ്വകാര്യ ദ്വീപുകളിലും കെട്ടുവള്ളങ്ങളിലും ഒക്കെയാണ്.

അമേരിക്കയിലും ഗൾഫിലുമുള്ള ഒട്ടുമിക്ക കോടീശ്വരന്മാർക്കും ഒരു രണ്ടാം വീട് കൊച്ചിയിൽ ഇല്ലാതിരിക്കില്ല. അവരൊക്കെ വാടകക്ക് കൊടുക്കാം അല്ലെങ്കിൽ കൂട്ടുകാർക്ക് താക്കോൽ കൊടുക്കാം, അങ്ങനെയങ്ങനെ അനവധി സൗകര്യങ്ങൾ !!!

പുതിയ കൊച്ചി രാജാവ് ?

ഇപ്പോഴത്തെ കൊച്ചിയിലെ രാജാവ് ഒരു ആർക്കിടെക്റ്റ് ആണ്. വളരെ പ്രശസ്തയായ സിനിമാനടിയുടെ ഉറ്റബന്ധു.

കൂട്ടിനായി ബഹ്റൈനിൽ പലിശക്കച്ചവടം ചെയുന്ന ഒരു മഹാ വ്യക്തിയും മൂവാറ്റുപുഴക്കാരായ പൈലറ്റും സുഹൃത്തുക്കളും കൊച്ചിയിലെ പച്ചക്കറി വ്യാപാരിയുടെ മകനും അറിയപ്പെടുന്ന ബോക്സറും പിന്നെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത പയ്യനും കൂട്ടിനായി നാലോ അഞ്ചോ സുന്ദരിമാരും.

ഇവരുടെ ഗുരു ദുബായിൽ കുടുങ്ങിയ മഹാനും. അവരെല്ലാം ഉച്ചയോടുകൂടി ഇപ്പറഞ്ഞ ഏതെങ്കിലും അപ്പാർട്ട്മെന്റിൽ ഒത്തുകൂടുന്നു. കളികൾ ആരംഭിക്കുന്നു !!!

ബിയറും വൈനും ഇടുക്കി ഗോൾഡും ഒക്കെ ഉണ്ടാകുമെങ്കിലും കൊക്കെയിൻ തന്നെയാണ് താരം. കൊക്കെയിൻ മുഖ്യമായും ഉപയോഗിക്കുന്നത് ലൈംഗിക ഉത്തേജകമായിട്ടാണ്.

സ്ഥിരമായി ഉപയോഗിക്കുന്നവർ ലൈംഗികാവയവങ്ങളിൽ വെച്ചുകൊണ്ട് പരസ്പരം ഉപയോഗിക്കുന്ന ഒരു രീതിയാണ് പ്രയോഗിക്കുന്നത്. ഈ സംഭവം ഒരു തവണ ചെയ്‌താൽ പിന്നെ അവർക്കു അങ്ങനെയല്ലാതെ വേറൊന്നും ചെയ്താലും
ആ പാരമ്യതയിൽ എത്തുവാനാകില്ല. എത്ര നാണവും ഇല്ലാതാകും എന്നതാണ് ഇതിന്റെ പ്രത്യേകതയത്രെ !!!

നിര്‍മ്മാതാവിന് സുഖിക്കാന്‍ പെണ്ണുവേണം !

ഇനി ഈ കളികളിൽ ഓരോരുത്തർക്കുമുള്ള ജോലികൾ ഇങ്ങനെയാണ്; സിനിമാക്കാർക്ക് സിനിമ പിടിക്കുവാനുള്ള പണം ഇവർ ഒപ്പിച്ചുകൊടുക്കുന്നു. പകരം നല്ല ചരക്കുകളെ പണം ഇറക്കുന്നവന് കൊടുക്കണം.

പെണ്ണിനെ കിട്ടി സുഖം പിടിക്കുമ്പോൾ സിനിമക്കായുള്ള പണം ഇവർ കൊണ്ടുവരുന്നു. ഈ പണം വാങ്ങി മയക്കുമരുന്ന് കൊണ്ടുവരുവാൻ മറിച്ചു നൽകുന്നത് ഇതിൽ ഒരാൾ.

മയക്കുമരുന്നിലെ ലാഭം ഇടനിലക്കാർ എടുക്കുകയും മുതലിനെ സിനിമാക്കാർക്ക് കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു ചെയിൻ ആണ് ഇന്നിപ്പോൾ കൊച്ചിയിൽ
നടന്നുവരുന്നത്.

ഒട്ടേറെ സിനിമാക്കാരെ ഇവർക്ക് കിട്ടിയത് ഖത്തർ, അബുദാബി, ദുബായിൽ നിന്നുമൊക്കെയാണ്. പലർക്കും അറിയില്ലായിരുന്നു അവരുടെ പണം ശരിക്കും ഉപയോഗിക്കപ്പെടുന്നത് മയക്കുമരുന്ന് കടത്തിനാണ്, അല്ലാതെ സിനിമയിലേക്കല്ല എന്ന വസ്തുത.

അവർക്ക് ആകെവേണ്ടത് എക്സിക്യൂട്ടീവ് നിർമ്മാതാവ് എന്ന പേര് മാത്രമാണ്. തൊണ്ണൂറ്റി എട്ട് ശതമാനം പേർക്കും നയാ പൈസ തിരിച്ചു കിട്ടിയിട്ടില്ല. എന്നാലോ ആർക്കും ഒരു വേവലാതിയുമില്ല. പക്ഷെ ജീവിതം വരെ ഹോമിച്ചു കളഞ്ഞവർ ഇതിലുണ്ട്.

കേരളത്തിന്‍റെ വിഐപി പുത്രന്‍ ദുബായിൽ നബീലുമായുള്ള കൂട്ട് കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അറബിയുടെ പ്രശ്നങ്ങളും നിർമ്മാതാവ് സന്തോഷിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയും ഉണ്ടാകുന്നത്.

2014 ജൂലൈമാസം 15 ന് മാടമ്പി, നീലത്താമര, രതിനിർവേദം എന്നീ സിനിമകളെ മലയാളത്തിന് സമ്മാനിച്ച സന്തോഷിന് ഈ കൂട്ടുകെട്ടുകാർ പണം കൊടുക്കുവാൻ ഉണ്ടായിരുന്നു.

അത് കിട്ടാതെ വന്നതിൽ മനം നൊന്താണ് സന്തോഷ് ഈ ലോകത്തോട് വിട പറഞ്ഞത്. അന്നൊന്നും ഇതെഴുതുവാൻ എല്ലാവര്‍ക്കും ഭയമായിരുന്നു. സന്തോഷിന്റെ ശാപവും ഇവരെ പിന്തുടരുന്നതായി തോന്നുന്നു.

കൊച്ചിയിലേത് നിസാര സംഭവങ്ങളല്ല, നേരത്തെ പറഞ്ഞ ടീമുകളൊന്നുമല്ല യഥാർത്ഥ കളിക്കാർ. മയക്കുമരുന്നൊന്നും ഇല്ലാതെ തന്നെ ആഡംബര നൗകകളും സ്വകാര്യ ദ്വീപുകളും സ്വകര്യ ബംഗ്ളാവുകളുമായി ഒരു തിരുവനന്തപുരം ലോബി കൊച്ചിയിലേക്ക് ഇറങ്ങിയിട്ടുണ്ട്.

അവരുടെ എല്ലാവിധ സർക്കസുകളും അരങ്ങേറുന്നത് കൊച്ചിയിലാണ്. അവരിൽ ചിലരൊക്കെ ഇപ്പോൾ എൻഐഎ, ഇഡി ചോദ്യം ചെയ്യലിൽ പെട്ട് ഞെട്ടിയിരിക്കുകയാണ്.

മലയാള സിനിമയുമായും മുതലാളിമാരുമായും ചാനലുകാരുമായുമൊക്കെ നേരിട്ട് ബന്ധമുള്ള അവരുടെ പേരുകൾ ആരും പുറത്തു പറയുന്നില്ലെങ്കിലും അടുത്തുതന്നെ ജനം അറിയും !!!

ന്യൂജെന്‍ സംവിധായകന്‍റെ തട്ടിപ്പ് !

കേരളത്തിലെ ഒരു മത സംഘടനയിലെ ചെറിയ ശമ്പളമുള്ള ചെറുപ്പക്കാരിൽ നിന്നും പണം പിരിച്ചെടുത്ത ഒരു എൻജിനീയർ സിനിമ മോഹം മൂത്തപ്പോൾ വെറും ഒരു കോടി മാത്രം ചിലവ് വന്ന ന്യൂജെന്‍ സംവിധായകന്‍റെ സിനിമയ്ക്കായി അഞ്ച് കോടി ചുമ്മാ ഇറക്കി കൊടുത്തു.

ലാഭവും വളരെയേറെ കിട്ടിയ സിനിമയുടെ മുതൽ മുടക്ക് അവശ്യപ്പെട്ടപ്പോൾ പണമിറക്കിയവനെ ഭീഷണിപ്പെടുത്തി ഒതുക്കിവെച്ചിരിക്കുകയാണ് അതിന്റെ അണിയറക്കാർ.

ആ സിനിമകൊണ്ട് അതിന്റെ അണിയറക്കാരൻ ഇന്നിപ്പോൾ വലിയ സുചായി ആയി വിലസുമ്പോൾ ഇതൊന്നും ഒരു ഫെഫ്കയും അമ്മയുമൊന്നും ഇടപെടാതെ രാഷ്ട്രീയ സ്വാധീനത്താൽ മുങ്ങിപ്പോകുന്നു.

കൊച്ചിയിലെ പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍

കൊച്ചി സിനിമ മയക്കുമരുന്ന് മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ചുരുങ്ങിയത് പത്തോളം പെൺകുട്ടികൾ ആത്മഹത്യാ ചെയ്തിട്ടുണ്ട് എങ്കിലും എല്ലാം ഒരൊറ്റ ദിവസത്തെ വാർത്തയായി മാറുകയായിരുന്നു.

ഇന്നിപ്പോൾ ബാലഭാസ്കറിന്റെ മരണത്തിൽ ഏറ്റവും അടുത്ത സുഹൃത്തായ സ്റ്റീഫൻ ദേവസ്സിയുടെ പേര് സിബിഐക്ക് കൈമാറിയപ്പോൾ നാമറിയാതെ എന്തൊക്കെയോ ദുരൂഹതകൾ ഇവിടെ നടക്കുന്നു എന്നതാണ്.

ഗ്ലാമറിന്റെ പേരിൽ പലരും വിലസുമ്പോൾ ശരിക്കുള്ള കലാകാരന്മാർക്ക് പണം സമ്പാദിക്കുവാൻ അറിയാതെ ജീവിതം തള്ളിനീക്കുന്നു.

സിനിമാക്കാരുടെ ക്വട്ടേഷന്‍ !

സ്വർണ്ണക്കള്ളക്കടത്തും, മയക്കുമരുന്നും മാത്രമല്ല, അത്യവശ്യം ക്വട്ടേഷനുകളും ഇവർ ഏറ്റെടുത്തിരുന്നത്രെ. കലാഭവൻ മണിയുടെ അവസാന നാളുകളിൽ അദ്ദേഹവും അല്ലറ ചില്ലറ ക്വട്ടേഷനുകൾ എടുത്തിരുന്നു എന്നതുപോലെ കൊച്ചിയിലെ ഇന്നത്തെ മയക്കുമരുന്ന് ലോബികളും ക്വട്ടേഷൻ എടുക്കുന്നുപോലും ! അതിന്റെ ഭാഗമെന്നോണമാണ് കൊടി സുനി ഒക്കെ സ്വർണ്ണക്കടത്തിൽ കാര്യങ്ങൾ നീക്കിയിരുന്നത്. പലരെയും ഇവരുടെ ആളുകൾ ഇല്ലാതാക്കിയിട്ടുണ്ട്. അത് ബഷീറാകാം, സച്ചിയാകാം.

നിര്‍മ്മാതാക്കള്‍ക്കും കുരുക്കുവീഴുന്നു !

എന്തൊകൊണ്ടാണ് എന്നറിയില്ല ഉണ്ടയടക്കമുള്ള എല്ലാ മലയാള സിനിമകളുടെയും നിർമ്മാതാക്കളുടെ പേരുകളും വിവരങ്ങളും കണക്കുകളും എത്രയും പെട്ടെന്ന് എത്തിച്ചുകൊടുക്കുവാൻ പ്രൊഡ്യൂസഴ്സ് അസോസിയയേഷന്റെ ഭാരവാഹികളോട് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിപ്പോൾ ഇറങ്ങുവാൻ പോകുന്ന വൺ എന്ന സിനിമയുടേതും പിടിക്കുവാൻ പോകുന്ന വാരിയം കുന്നന്റെയും ഒക്കെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

മെഗാസ്റ്റാറുകളുടെയും നിർമ്മാതാക്കളുടെയും ഗൾഫിലെ ഹവാല കളികളും അന്വേഷണത്തിൽ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണറിയുവാൻ കഴിഞ്ഞത്. അതുമായി ബന്ധപ്പെട്ട സിഎ കാരനെ ചോദ്യം ചെയ്തു കഴിഞ്ഞു.

കളിക്കളം ഗോവയിലും മംഗലാപുരത്തും !

ബെംഗളൂരു എന്നത് ഒരു പുകമറ ആണെങ്കിലും കളികൾ നടക്കുന്നത് ഗോവയിലും മംഗലാപുരത്തുമാണ്. രാഗിണിയും സീരിയൽ നടിയും സഞ്ജന ഗൽറാണിയും കുടുങ്ങിയെങ്കിലും അവരുടെ ഓരോരുത്തരുടെയും കൂടെയുള്ളവർ നിസ്സാരമല്ല.

സജ്ജന ഗൽറാണി ലെസ്ബിയൻ ആണെങ്കിലും ആണുങ്ങളെ വളക്കുവാൻ മിടുക്കിയാണ്. കോടീശ്വരപുത്രന്മാരെ തപ്പിയെടുത്ത് ബംഗളൂരിൽ എത്തിക്കുന്നതിൽ പ്രത്യേക നൈപുണ്യമാണ്‌ സജ്ജനക്ക്.

കൊച്ചിയിലെ സുന്ദരിമാര്‍

പനമ്പിള്ളി നഗർ കേന്ദ്രീകരിച്ചുള്ള ചില അമേരിക്കൻ കുടുംബങ്ങിലെ മക്കളും, ദുബായിലെ കച്ചവടക്കാരുടെ ഭാര്യമാരും, ദുബായിൽ നിന്നും അബുദാബിയിൽ നിന്നും വാരാന്ത്യങ്ങളിൽ എത്തുന്ന കൊച്ചമ്മമാരും ഈ സെക്സ് റാക്കറ്റുകളില്‍ പങ്കാളികൾ ആയിട്ടുണ്ട്.

ഈയടുത്ത് ഒരു വീഡിയോ ഇറങ്ങിയിരുന്നു. ഏഴോളം പേർ ചേർന്നുള്ള വീഡിയോ. ദുബായിലെ ഒരു വീട്ടമ്മയ്ക്ക് രണ്ടോളം കോടി രൂപ അവരാൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. അവർ ആരോടും പറയാതെ ജീവിച്ചുപോകുന്നു.

ദുബായ് അബുദാബി ബംഗളൂർ ആസ്ഥനമാക്കി ഒരു സ്ത്രീ തുടങ്ങിയിട്ടുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പ്, വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുവരെ ലക്ഷത്തോളം വീട്ടമ്മമാരാണ് ഒന്നുമറിയാതെ മെമ്പർമാരായിട്ടുള്ളത്.

ഇവരുടെ മുഖ്യ അജണ്ട എന്താണെന്നത് ഇപ്പോഴും ദുരൂഹമാണ്. ലെസ്ബിയൻ / ബൈ / സ്ട്രൈറ്റ് / ഗ്രൂപ്പ് സെക്സ് / അങ്ങനെയങ്ങനെ താല്പര്യങ്ങൾ അനുസരിച്ച് പെൺകുട്ടികളെയും വീട്ടമ്മമാരെയും പ്രലോഭിപ്പിച്ചുകൊണ്ട് വളരെ കൂളായി കാര്യങ്ങൾ നടത്തുകയാണ് ഇവരുടെ ഹോബി.

ഇവരും ബെംഗളൂരു ലോബിയുമായുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ്.

ഡിജെ പാര്‍ട്ടിക്കാരെ നാട്ടുകാരും പൊക്കി !

വയനാട്ടിലും മൂന്നാറിലും സേതുമടയിലും അനക്കട്ടിയിലും മസനഗുഡിയിലും ബന്ദിപ്പൂരിലും റിസോർട്ടുകൾ ഒന്നടങ്കം റിസർവ് ചെയ്യുകയും ഇപ്പറഞ്ഞ ആളുകളെ ഗൾഫിൽ നിന്നും ബംഗളൂരിൽ നിന്നും കൊച്ചിയിൽ നിന്നും എത്തിച്ചുകൊണ്ട് അരങ്ങേറുന്ന ഡിജെ പാർട്ടികൾ പുലർച്ചെ വരെ നീണ്ടുനിൽക്കും.

മുഖ്യമായും കൊക്കയിനും കഞ്ചാവും ആണിവിടെ ആകർഷകം. പറമ്പിക്കുളത്തിന്റെ അടിവാരത്തിൽ സേതുമടയിൽ കൊച്ചിക്കാരന്റെ ഉടമസ്ഥതയിൽ ഉള്ള റിസോർട്ടുകളും ഫാം ഹാവ്‌സുകളും ഡിജെ പാർട്ടിക്കാരെ കൊണ്ട് ശല്യമായപ്പോൾ നാട്ടുകാർ പോലീസിനെ വിളിച്ചതിനാൽ ഇപ്പോൾ അനക്കട്ടിയിലാണ് കൂത്ത്.

എത്രയോ ജീവിതങ്ങളാണ് ഇവരാൽ കൊഴിഞ്ഞുപോയത്, എത്രയോ ജീവിതങ്ങളാണ് ഇവരാൽ നശിച്ചുകൊണ്ടിരിക്കുന്നത്.

നാളെയുടെ വാഗ്ദാനങ്ങൾ ആകേണ്ട ഒരു നല്ല ജനതയെ ഈ തെമ്മാടികൾ ഇല്ലാതാക്കുമ്പോൾ കുറച്ചെങ്കിലും പ്രതികരിച്ചില്ലെങ്കിൽ എന്തിന് ജീവിതം ?

അന്വേഷണങ്ങൾ എല്ലാം കേരളത്തിന്റെ നന്മകൾക്കാവട്ടെ എന്നാശിച്ചുകൊണ്ട് ഏറെ വിഷമത്തോടെ ദാസനും
ഇനിയും ഒരുപാട് വിവരങ്ങൾ പറയുവാനുണ്ട് എന്ന വിശ്വാസത്തിൽ വിജയനും

×