സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 16, 2020

ദില്ലി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണൽ വിധിയെ ചോദ്യം ചെയ്താണ് ഹർജി.

2017ൽ വിനയൻ നൽകിയ ഹർജിയിന്മേൽ താരസംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണൽ ഈ ഉത്തരവ് ശരിവച്ചിരുന്നു.

അതേസമയം, ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുന്നുവെന്ന് വിനയൻ പ്രതികരിച്ചു. തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നു. ബി ഉണ്ണികൃഷ്ണൻ തനിക്കെതിരെ നടപടി എടുക്കാൻ അമ്മ സംഘടനയിൽ സമ്മർദ്ദം ചെലുത്തുന്നു. താൻ ഈ നടപടിയെ തമാശയായി കാണുന്നുവെന്നും വിനയൻ പറഞ്ഞു.

×