മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, September 24, 2020

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ് കിട്ടിയതായി ദീപിക പദുകോണ്‍ സ്ഥിരീകരിച്ചതായി എന്‍.സി.ബി. അറിയിച്ചു.

നാളെ ഹാജരാകാനായിരുന്നു എന്‍സിബി ദീപികയ്ക്ക് സമന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നടി സാറ അലി ഖാനെ നാളെ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നടി രാകുല്‍ പ്രീത് സിങ്ങിനെയും വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

×