നിരുപാദികം മാപ്പ് പറഞ്ഞ് കപില്‍ മിശ്ര; സത്യേന്ദ്ര ജെയിന്‍ മാനനഷ്ടക്കേസ് പിന്‍വലിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

ന്യൂഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് കപില്‍ മിശ്ര മാപ്പ് പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സത്യേന്ദ്ര ജെയിനുമെതിരെ കപില്‍ മിശ്ര നടത്തിയ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ജെയിന്‍ മാനനഷ്ടക്കേസ് നല്‍കിയത്.

സംഭവത്തില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മിശ്ര നിരുപാദികം മാപ്പുപറഞ്ഞത്. ഇതോടെ കോടതി കേസ് അവസാനിപ്പിച്ചു. മിശ്ര കോടതിക്ക് മുമ്പാകെ മാപ്പുപറഞ്ഞതിന് പിന്നാലെ പിന്നാലെ ജയിന്‍ കേസ് പിന്‍വലിച്ചു.

×