ദില്ലി കലാപവുമായി ബന്ധപ്പെട്ട് പുതിയ അനുബന്ധ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 22, 2020

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് പുതിയ അനുബന്ധ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഷർജിൻ ഇമാം, ഉമ്മർ ഖാലിദ്, ഫൈസ് ഖാൻ എന്നിവരെ പ്രതിയാക്കാളാക്കിയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 930 പേജുകളാണ് കുറ്റപത്രത്തിലുള്ളത്.

ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ വർഗീയകലാപം ദില്ലിയിലെ തെരുവുകളിൽ അരങ്ങേറിയത്. മൂന്ന് പതിറ്റാണ്ടിനിടെ, ദില്ലി കണ്ട ഏറ്റവും അക്രമം നിറഞ്ഞ നാളുകളായിരുന്നു അത്. നിരവധി വീടുകൾ തീ വച്ച് നശിപ്പിക്കപ്പെട്ടു. ഔദ്യോഗിക കണക്കിൽ 53 പേർ കൊല്ലപ്പെട്ടു.

×