ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ടൂറിസ്റ്റ് കമ്പനി ! യാത്ര പുറപ്പെടുന്നത് അടുത്ത വര്‍ഷം; ബസ് കടന്നുപോകുന്നത് 18 രാജ്യങ്ങളിലൂടെ; 'ബസ് ടു ലണ്ടന്‍' യാത്രയുടെ ചെലവിന്റെ വിശദാംശങ്ങള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര ! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഏറെ അമ്പരപ്പിക്കുന്ന അത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ്‌ എന്ന ടൂറിസ്റ്റ് കമ്പനി.

കൊവിഡ് പ്രതിസന്ധി മൂലമാണ് യാത്ര അടുത്ത വര്‍ഷത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും. 2021 മേയ് മാസത്തില്‍ യാത്ര നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സഹസ്ഥാപകനായ തുഷാര്‍ അഗര്‍വാള്‍ പറഞ്ഞു.

ആകെ 20,000 കിലോമീറ്ററാണ് യാത്ര. എഴുപത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കും. മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, ഹോളണ്ട്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും. ഒരാള്‍ക്ക് 15 ലക്ഷം രൂപയാണ്‌ ചെലവ്.

Advertisment