ഹഫർ അൽ ബാത്തിൻ: കോവിഡ് ബാധിച്ച് കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണൻ (60)ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു.കഴിഞ്ഞ രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ ചിക്തസയിലായിരുന്നു. നാട്ടിൽ ലീവിനു പോകുവാൻ തയ്യാറെടുകുന്ന സമയത്താണ് അസുഖ ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
/sathyam/media/post_attachments/baf99Ga73ASnEtXCQ2Ml.jpg)
കഴിഞ്ഞ 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു . ഭാര്യ: വിജയമ്മ, മക്കൾ നന്ദു കൃഷ്ണൻ, ചിന്ദു കൃഷ്ണൻ എന്നിവർ സൗദിയിൽ ഉണ്ട്. മരുമകൾ:ഷാനി. മൃതദേഹം കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികൾക്ക് എല്ലാവിധ സഹായവുമായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.