ബിജെപി നേതാക്കള്‍ ഇതര മതസ്ഥരെ വിവാഹം ചെയ്യുന്നത് ‘ലൗ ജിഹാദിന്റെ’ പരിധിയില്‍ വരുമോ ? ഭൂപേഷ് ബാഗേല്‍ ചോദിക്കുന്നു

നാഷണല്‍ ഡസ്ക്
Sunday, November 22, 2020

റായ്പുര്‍: വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദെന്ന് കോണ്‍ഗ്രസ് നേതാവും ഛത്തീസഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെ തടയാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള നീക്കങ്ങളെ പരിഹസിച്ച് രംഗത്തെത്തുകയായിരുന്നു ഭൂപേഷ് ബാഗേല്‍.

ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ ഇതര മതസ്ഥരെ വിവാഹം ചെയ്തത് ഈ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന് ബാഗേല്‍ ചോദിച്ചു. ‘നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളിലുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ‘ലൗ ജിഹാദ്’ എന്ന നിര്‍വചനത്തില്‍ വരുന്നതാണോയെന്നാണ് ഞാന്‍ ബിജെപി നേതാക്കളോട് ചോദിക്കുന്നത്’, ഛത്തീസ്ഗഢ് മുഖ്യമന്ത്രി പറഞ്ഞു.

×