കവിത

New Update

publive-image

-ഡോ. അജയ് നാരായണൻ

Advertisment

ഇന്നലെ ഏനൊരു ചൊപ്പനം കണ്ടേ
കാണാണ്ട് പോയെന്റെ ചോന്ന പൊട്ട്
മാനത്തിരിക്കണ ചോന്ന പൊട്ട്
നേരം വെളുത്തപ്പം കണ്ടില്ലാന്നും…
കണ്ണ് തൊറന്നപ്പം കണ്ടില്ലാന്നും!
ഏനെന്റെ പോയത്തം കൊണ്ടേ
ചൂട്ടുംപിടിച്ചു നടപ്പാണേ!
കണ്ടില്ല മാനത്തു, മേട്ടന്റെ കൂരേലു-
മെന്റെ തമ്പ്രാ നിങ്ങ കണ്ടില്ലേന്നും…?
മാനം കറ്ക്കണ്
നെഞ്ചു പെളരാണ്
ഏമാന്റെ കണ്ണും
ചോക്കണൊണ്ടേ
നെഞ്ഞത്തടിക്കല്ലേ കൊച്ചുപെണ്ണേ
ഏന്റെ ദൈവങ്ങളേ
ഏനറിഞ്ഞതല്ലേ…

“എന്നിട്ടോ മുത്തശ്ശീ?
എന്താവാൻ കുട്ട്യേ… ചാത്തനെ പിന്നെയാരും കണ്ടിട്ടില്ല്യ…
അപ്പൊ കൊച്ചുപെണ്ണോ, മുത്തശ്ശീ?
ന്റെ കുട്ട്യേ, കിടന്നുറങ്ങൂ”.
മുത്തശ്ശിക്ക് അന്നുരാത്രി ഉറങ്ങാനേ കഴിഞ്ഞില്ല…

cultural
Advertisment