Advertisment

ഒരു കുഞ്ഞിന് പോലും നീതി ലഭിക്കാത്ത നാട്ടിൽ കൊറോണയൊക്കെയെന്ത്‌; ഫാദർ ആയാലും മൗലവിയായാലും ആചാര്യനായാലും തെറ്റു ചെയ്താൽ ശിക്ഷിക്കപ്പെടണം; യുവ അധ്യാപികയുടെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോസ്‌കോ കേസുകളില്‍ ആശങ്കയുമായി യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയം. ഡോ അനൂജ ജോസഫാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

Advertisment

publive-image

കുറിപ്പ് വായിക്കാം..

ഒരു കുഞ്ഞിന് പോലും നീതി ലഭിക്കാത്ത നാട്ടിൽ കൊറോണയൊക്കെയെന്തു.തമ്മിൽത്തല്ലി മത്സരിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരിൽ ഏറെയും മൗനമാകുന്ന കാഴ്ച വേദനാജനകം. ഫാദർ ആയാലും മൗലവിയായാലും ആചാര്യ നായാലും തെറ്റു ചെയ്താൽ ശിക്ഷിക്കപ്പെടണം.

ഇര ക്കു നീതി ലഭിക്കുന്നതിനേക്കാളും കരുതൽ പ്രതിയാക്കപ്പെട്ടവർക്കാണെന്നതാണ് ഇവിടെ ദയനീയം. മാഷിനെ ചതിച്ചതാണ്, അല്ലെങ്കിൽ ഫാദറും ഉസ്താദും അങ്ങനെയൊക്കെ ചെയ്യുമോ, ഏയ്യ് അവരൊന്നും അത്തരക്കാരല്ലെന്നേ എന്നു സ്ഥാപിക്കാൻ കാണിക്കുന്നതിന്റെ ഒരു ശതമാനം ദയ മറുവശത്തു നിൽക്കുന്ന ഇരയാക്കപ്പെട്ടവരോടും കാണിക്കു സമൂഹമേ.

പോക്സോ നിയമത്തെ പോലും നിസ്സാരവൽക്കരിക്കുന്ന ഈ പോക്ക് നല്ലതിനല്ല, നാളെ നമ്മുടെ തലമുറയെ കഴുകൻ കണ്ണുകളിൽ നിന്നു രക്ഷിക്കാൻ പോലുമാകാതെ നിൽക്കേണ്ടി വരും. പ്രതികരിക്കേണ്ടിടത്തു മൗനത്തെ പുൽകാണ്ടു പുറത്തു വരണം നമ്മളോരുത്തരും. അല്ലാതെ തെറ്റു ചെയ്തവർ നമ്മുടെ വിശ്വാസം പിന്തുടരുന്നവനാണ്, ചിന്താഗതിക്കാരനാണെന്നൊന്നും വിചാരിച്ചു ന്യായീകരിക്കാൻ നിൽക്കരുതേ.

ഏതു വിശ്വാസമായാലും ശെരി മുറിവേറ്റവന്റെ വേദന ഒന്നു തന്നെയാണ്. സ്നേഹിക്കാൻ പഠിപ്പിക്കുന്ന, ഹിംസ യെ ചെറുത്തു നിൽക്കാൻ പഠിപ്പിക്കുന്ന തത്വമാണ് ഏതു വിശ്വാസത്തിന്റെയും കാതൽ.

കൊറോണ ആയാലും കൊറോണയുടെ ചേട്ടത്തി വന്നാലും നമ്മൾ മാറില്ലെന്ന മനോഭാവമാണ് അടുത്തിടെ കാണുന്നത്. വാർത്തകളിൽ കൊറോണ ക്കു പോലും ഇടമില്ലാത്ത അവസ്ഥ, നിലം പതിച്ചോണ്ടിരിക്കുന്ന വീടിന്റെ അവകാശത്തിനായി തല്ലു പിടിക്കുന്ന പോലായിപ്പോയി നമ്മുടെ രാഷ്ട്രീയ മേഖലയിലുള്ളവരുടെ ദയനീയ കാഴ്ച, കൂട്ടത്തിൽ പപ്പൻ മാഷുമാരും ഉസ്താദും ഫാദറും നിയമത്തെ നിസ്സാരവൽക്കരിച്ചു നിൽക്കുന്നു.

കൊറോണ അനുദിനം പിടിമുറുക്കുമ്പോഴും നമ്മൾ മാറില്ല. മാറില്ലെന്ന പിടിവാശിയിലും.

dr anuja FB post
Advertisment