Advertisment

മരിച്ചവർക്കു പോലും സമാധാനമില്ല, ആറടി മണ്ണിനെല്ലാവരും അവകാശികളല്ലേ ; കൊറോണേ നീ ഭയങ്കരൻ തന്നെ, എന്തു വേഗത്തിലാണ് നീ മനുഷ്യരുടെ തനിനിറം വെളിച്ചത്താക്കിയത്! യുവ അധ്യാപികയുടെ കുറിപ്പ് വൈറല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന് കൊവിഡ് ഉണ്ടെന്ന് സംശയിച്ച് ആശുപത്രിയില്‍ കൂടെ പോകാന്‍ മടിച്ച ഭാര്യയും അക്കൂട്ടത്തില്‍പെടുന്നു. യുവ അധ്യാപിക ഡോ.അനൂജ ജോസഫാണ് സമൂഹ മാധ്യത്തില്‍ ഈ സംഭവം വിവരിക്കുന്നത്.

Advertisment

publive-image

ഡോ.അനൂജയുടെ കുറിപ്പ് വായിക്കാം..

ചില കൊറോണ കാഴ്ചകൾ

"ഞാൻ കയറത്തില്ല ആരു പറഞ്ഞാലും "

"നിങ്ങളിങ്ങനെ പറയരുത്,

ആള് കൊവിഡ് നെഗറ്റീവാണ്,

കാൻസർ രോഗബാധിതനായ ആളോടൊപ്പം ഹോസ്പിറ്റലിൽ നിങ്ങൾ പോയെ പറ്റുള്ളൂ "

വാർഡ് മെമ്പർ യാചന സ്വരത്തിൽ ഒരു വശത്ത്, നിവർത്തികെട്ടു അമർഷത്തോടെ പോയെ പറ്റുള്ളൂ എന്നായി ആളുടെ സ്വരം, ഞാൻ പോവൂല്ല എന്നുറപ്പിച്ചു നിൽക്കുന്ന ആ സ്ത്രീയെ നോക്കിയപ്പോൾ, ആംബുലൻസിൽ കിടക്കുന്നതു അവരുടെ ഭർത്താവ് തന്നല്ലയോ എന്ന ചിന്ത അലട്ടാതിരുന്നില്ല.

കാൻസർ രോഗി ആയ ഭർത്താവിന് കോവിടുണ്ടെന്ന ധാരണയിൽ ഹോസ്പിറ്റലിൽ കൂടെ പോകാൻ വയ്യാന്നു പറഞ്ഞു നിൽക്കുന്ന ഭാര്യയാണ് മേൽപ്പറഞ്ഞ കഥാപാത്രം.

ഇതെന്താ ക്വാറന്റൈനിൽ ആയിരുന്ന യുവാവ് മരിച്ചിട്ടു ആരുമറിഞ്ഞില്ലെന്നോ, വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചപ്പോഴാണത്രെ അറിഞ്ഞത്, ഇതെവിടാ, നമ്മുടെ കേരളത്തിലാ

ദൈവമേ, ബന്ധങ്ങൾക്കു വിലകല്പിക്കുന്ന സ്നേഹമുള്ളവരുടെ നാടെന്നൊക്കെ വിശ്വസിച്ചിട്ടു,

സ്വന്തം കൂടെപ്പിറപ്പു, ഭർത്താവ് അല്ലെങ്കിൽ മകൻ വീടിന്റെ മേൽമുറിയിൽ താമസിച്ചപ്പോഴും ആളെ ഒന്നു ഫോണിൽ പോലും വിളിച്ചു വിവരങ്ങൾ അന്വേഷിക്കാൻ തോന്നാതിരുന്ന മനുഷ്യരോ, ഇവരെയൊക്കെയാണോ ആ മനുഷ്യൻ ഇത്രയും നാൾ സ്വന്തമെന്നു പറഞ്ഞു സ്നേഹിച്ചത്.

അതെന്താ അവിടൊരു ബഹളം,

"ഞങ്ങൾ സമ്മതിക്കില്ല, ഇവിടൊരുത്തനെയും കയറ്റാൻ "

കാര്യം തിരക്കിയപ്പോഴാണറിഞ്ഞത്

കോവിഡ് ബാധിച്ചു മരിച്ച ആളുടെ സംസ്‍കാരവുമായി ബന്ധപ്പെട്ടാണ് ഈ ബഹളമത്രയും.

മരിച്ചവർക്കു പോലും സമാധാനമില്ല, ആറടി മണ്ണിനെല്ലാവരും അവകാശികളല്ലേ എന്നു ചിന്തിക്കാതിരുന്നില്ല, കൊറോണേ നീ ഭയങ്കരൻ തന്നെ, എന്തു വേഗത്തിലാണ് നീ മനുഷ്യരുടെ തനിനിറം വെളിച്ചത്താക്കിയത്.

" അതെന്താ അവിടൊരു പെങ്കൊച്ചിരുന്നു കരയുന്നെ"

"ആരോഗ്യ പ്രവർത്തകയാണത്രെ"

ജീവനും മറന്നു മറ്റുള്ളവർക്കായി പോരാടുന്നവർക്കു പോലും ഈ ഗതി, അതും ഈ നന്ദികെട്ട ജനങ്ങൾക്ക്‌ വേണ്ടിയെന്നോലോചിക്കുമ്പോൾ കഷ്ടം!

കൂട്ടത്തിൽ നന്മ വറ്റാത്ത ചില മുഖങ്ങളെയും കണ്ടു,

മനസ്സിൽ ആ വരികൾ

"ഭയമില്ല,

ഭീതി നിറക്കുമീ നാളുകൾ മറികടക്കും,

ഇന്നിന്റെ വേദനകൾ താണ്ടിക്കടക്കും നമ്മളൊന്നായി,

ഭിന്നിക്കില്ല നമ്മൾ,

നാളെ തൻ ശിഖരങ്ങളായി,

കരുത്തരായി തീർന്നിടാം

അതിജീവനത്തിൻ പാതയിൽ"

https://www.facebook.com/anujaja19/posts/3131633873623957?__cft__<0>=AZVQZrgyu2YfuZ3QIMtyDzqq5UUUXz28GJuKBny6L82fPOgv_fFor8GHqDMS82IDAXRpEmzyRoCgY_U5KDPKPQE-NwCp3Yx0liiZHG9mSvoF34u8ZULp_wxDpNrzHY0HHfw&__tn__=%2CO%2CP-R

dr anuja facebook post
Advertisment