ചൂണ്ട ഉടക്കിയപ്പോൾ ആറ്റിലിറങ്ങി; പമ്പയാറ്റിൽ‍ ചൂണ്ടയിടാൻ പോയ രണ്ടുപേർ മുങ്ങി മരിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, September 24, 2020

ആലപ്പുഴ: നെടുമുടി പാലത്തിനു സമീപം പമ്പയാറ്റിൽ‍ ചൂണ്ടയിടാൻ പോയ രണ്ടുപേർ മുങ്ങി മരിച്ചു.

ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ ആന്റണിയുടെ മകൻ വിമൽ രാജ് (40), വിമൽരാജിന്റെ സഹോദരന്റെ മകൻ ബെനഡിക്ട് (16) എന്നിവരാണു മരിച്ചത്.
നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയതാണ് ഇവർ. ചൂണ്ട ഉടക്കിയപ്പോൾ ആറ്റിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.

×