Advertisment

ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ നിന്ന് ഡ്രൈവറുടെ മോശം പെരുമാറ്റം; ​മൂന്ന് സ്ത്രീകളില്‍ രണ്ടുപേര്‍ പുറത്തേക്ക് ചാടി

New Update

അമൃത്സര്‍: ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ നിന്ന് ഡ്രൈവറുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ പുറത്തേക്ക് ചാടി.

Advertisment

publive-image

പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് ടാക്സിയിലുണ്ടായിരുന്നത്. മൂന്നാമത്തെ സ്ത്രീയെ നാട്ടുകാരാണ് രക്ഷിച്ചത്.

ഡ്രൈവര്‍ മൂന്ന് പേരില്‍ ഒരാളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി. ഇരുവര്‍ക്കും പരിക്കേറ്റു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്ന് മൂന്നാമത്തെ സ്ത്രീയെ രക്ഷിക്കുകയായിരുന്നു.

'രഞ്ജിത് അവന്യൂ പ്രദേശത്തെ ഒരു റസ്റ്റോറന്റിലേക്ക് പോകാനാണ് മൂന്ന് സ്ത്രീകളും വൈകുന്നേരം ടാക്സിയില്‍ കയറിയത്. യാത്രയ്ക്കിടെ ഡ്രൈവര്‍ ഒരാളെ ഉപദ്രവിക്കാന്‍ തുടങ്ങി. എതിര്‍ത്തപ്പോള്‍ അയാള്‍ വാഹനത്തിന്റെ വേഗത കൂട്ടി.

driver case
Advertisment