ദിവസവും ഭര്‍ത്താവ് വീട്ടിലെത്തുന്നത് മദ്യപിച്ച് ലക്കുകെട്ട്; മനം മടുത്ത് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യ തിരഞ്ഞെടുത്തത് ദൃശ്യം മോഡല്‍ കൊലപാതകം; കൊലപാതകത്തിന് യുവതിയെ സഹായിച്ചത് കാമുകനും; സംഭവം ബംഗളൂരുവില്‍

New Update

ബെംഗളൂരു: കാമുകനൊപ്പം കഴിയാന്‍ ദൃശ്യം സിനിമ മോഡലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. കര്‍ണാടകത്തില്‍ ആണ് സംഭവം. മൈസൂര്‍ കെ.ആ‌ര്‍. നഗരയിലാണ് സംഭവം.

Advertisment

publive-image

കാമുകനെയും യുവതിയെയും കോടതി റിമാന്‍ഡ് ചെയ്തു. മൈസൂര്‍ കെആ‌ര്‍ നഗര സ്വദേശിയായ ആനന്ദും ഭാര്യ ശാരദയും സാലിഗ്രാമയിലാണ് താമസിച്ചിരുന്നത്. ദിവസവും മദ്യപിച്ച്‌ ലക്കുകെട്ടാണ് ആനന്ദ് വീട്ടിലെത്തിയിരുന്നത്. ഇതില്‍ മനംമടുത്ത ശാരദ ആനന്ദിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 22 കേസിനാസ്പദമായ സംഭവം.

മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്‍റെ കന്നഡ പതിപ്പായ 'ദൃശ്യ'യിലൂടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പ്രചോദനം ശാരദയ്ക്ക് ലഭിച്ചത്. കൊലപാതകം നടന്ന രാത്രി മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചുനിന്ന ബാബു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ശേഷം മൃതദേഹം രാത്രി ആനന്ദിന്റെ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളുകയായിരുന്നു. അടുത്ത ദിവസം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു.

തുടര്‍ന്ന് ശാരദയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച പൊലീസിന് ശാരദയെക്കുറിച്ച്‌ സംശയങ്ങള്‍ തോന്നിയിരുന്നു. ശേഷം ശാരദയെയും ബാബുവിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ദൃശ്യ സിനിമയാണ് ഇത്തരത്തില്‍ കൊലപാതകം നടപ്പാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാരദ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

latest news murder case all news driyam model murder
Advertisment