മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്യുന്നത് നാളെ; നടിമാര്‍ മുംബൈയിലേക്ക് തിരിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടിമാരായ ദീപിക പദുക്കോണ്‍, സാഖ അലി ഖാന്‍ എന്നിവരെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടിമാര്‍ മുംബൈയിലേക്ക് തിരിച്ചു.

സാറാ അലി ഖാന്‍ ഗോവയില്‍നിന്ന് വിമാന മാര്‍ഗമാണ് മുംബൈയിലേക്ക് വരുന്നത്. ദീപിക പദുക്കോണ്‍ ഗോവയിലെ ഹോട്ടലില്‍നിന്ന് യാത്ര തിരിച്ചെങ്കിലും വിമാനത്തിലാണോ കാറിലാണോ മുംബൈയിലേക്ക് പോവുകയെന്നത് വ്യക്തമല്ല. ഷാക്കുന്‍ ബാത്രയുടെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ദീപിക ഗോവയില്‍ തങ്ങിയിരുന്നത്.

നടി രാകുല്‍ പ്രീത് സിങ്ങിനെയും വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയ പ്രമുഖ നടിമാരിലേക്ക് മയക്കുമരുന്ന് കേസിന്റെ അന്വേഷണം നീണ്ടതോടെ ബോളിവുഡ് ഒന്നാകെ ഞെട്ടലിലാണ്.

Advertisment