സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 25, 2020

കുവൈറ്റ് സിറ്റി: സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍. സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റും ധനമന്ത്രാലയവും സെന്‍ട്രല്‍ ബാങ്കും തുടങ്ങിയവ ചേര്‍ന്ന് ഇതിനായി പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ നിക്ഷേപവും കുറഞ്ഞ വായ്പയെടുക്കലും വഴി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റ് ഉയര്‍ത്തും. കൊവിഡ് വ്യാപനവും എണ്ണ മേഖലയിലെ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യത്തിന്റെ മുഖ്യകാരണങ്ങളെന്നും അല്‍ അഖീല്‍ പറഞ്ഞു.

പുതിയ പരിഷ്‌കാരങ്ങളെ അടിസ്ഥാനമാക്കിയാകും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത്. സാമ്പത്തികപരിഷ്‌കാരങ്ങള്‍ ശ്രദ്ധയോടെയും വ്യക്തമായ ആസൂത്രണത്തോടെയും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

×