ഒരു മന്ത്രിപുത്രന്‍ കൂടി ഇഡി കുരുക്കിലേക്ക് ! മൂന്നാറിലും വയനാട്ടിലും മന്ത്രിപുത്രനുള്ളത് ഏക്കറുകണക്കിന് തോട്ടങ്ങള്‍ ! ദുബായില്‍ ബിസിനസ് സാമ്രാജ്യം. മലയാളത്തിലെ പ്രമുഖ നടനുമായുള്ള കൂട്ടു കച്ചവടത്തില്‍ നടന്റെ സ്വത്തും ഇവര്‍ അടിച്ചുമാറ്റി ! മന്ത്രിപുത്രനും സുഹൃത്തുക്കളും പണമുണ്ടാക്കിയത് തര്‍ക്കങ്ങളില്‍ മധ്യസ്ഥനായും ഇടനില നിന്നും. മറ്റൊരു മന്ത്രിയുടെ ചൈനാ യാത്രയും വിവാദത്തില്‍ ! മന്ത്രിയുടെയും കുടുംബത്തിന്റെയും ചൈനാ യാത്രയ്ക്ക് പണം മുടക്കിയത് വിവാദ വ്യവസായി

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, November 22, 2020

കൊച്ചി: സംസ്ഥാനത്തെ മന്ത്രിമാരുടെയും ചില ഇടതു എംഎല്‍എമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെയും മറ്റു പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. ഒരു മന്ത്രിയുടെ മകന്റെ സമ്പാദ്യങ്ങളും ഇഡി. അന്വേഷിക്കുന്നുണ്ട്.

നേരത്തെ രണ്ടുമന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയിലെ സിന്ധുമാര്‍ഗില്‍ 300 ഏക്കറിലേറെവരുന്ന ഭൂമി ബെനാമി പേരില്‍ ഉണ്ടെന്ന വിവരം ഇഡിക്ക് ലഭിച്ചിരുന്നു. ഇക്കാര്യം ഇഡി അന്വേഷിക്കുന്നതിനിടെയാണ് കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും ഇവരുടെ ബന്ധുക്കളും കുരുക്കിലാകുന്നത്.

‌സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കള്‍ സംബന്ധിച്ച് ഇ.ഡി. നേരത്തേ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഒരു മന്ത്രിയുടെ മകന് കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും തമ്മില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളതായും ഇ.ഡി കണ്ടെത്തിരുന്നു.

മന്ത്രിപുത്രന് ബിനീഷ് കോടിയേരിയുടെ ദുബായ് ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തമുണ്ട്. കേരളത്തില്‍ മൂന്നാറിലും വയനാട്ടിലും തോട്ടങ്ങള്‍ ഉള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ചില സ്ഥലങ്ങളില്‍ ഈ സംഘം വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. പല വസ്തുക്കച്ചവടങ്ങളില്‍ ഇടനിലക്കാരനായി മന്ത്രിപുത്രനും ഉണ്ടായിരുന്നു.

ഇടനിലനിന്നും തര്‍ക്കങ്ങളില്‍ മധ്യസ്ഥത നടത്തിയും വന്‍ സമ്പാദ്യമുണ്ടാക്കിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മലയാള സിനിമയിലെ പ്രമുഖ നടന്റെ ദുബായിലെ ബിസിനസില്‍ കോടിയേരിയുടെ മക്കളും മന്ത്രിപുത്രനും പങ്കാളികളായിരുന്നു. പാര്‍ട്ണര്‍ഷിപ്പ് വേര്‍പെടുത്തിയപ്പോള്‍ കോടിയേരിയുടെ മക്കളും മന്ത്രിപുത്രനും വച്ച ആവശ്യങ്ങള്‍ നടന്‍ നിരസിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ ശത്രുതയിലായി.

ഈ നടനുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഇവരുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച വിവിവരങ്ങള്‍ ഇഡിക്ക് കൈമാറിയത്. വിവരങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ വസ്തുതയുള്ളതെന്നു തെളിഞ്ഞതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി തീരുമാനിച്ചത്.

അതിനിടെ കഴിഞ്ഞവര്‍ഷം ചൈന സന്ദര്‍ശിച്ച മറ്റൊരു മന്ത്രിയും കുടുംബാംഗങ്ങളും ഇഡിയുടെ നിരീക്ഷണത്തിലാണ്. സന്ദര്‍ശനത്തിനിടെ ഇവര്‍ ചൈനീസ് ഉല്‍പന്ന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈ മന്ത്രിക്കോ കുടുംബാംഗങ്ങള്‍ക്കോ ചൈനയില്‍ നിക്ഷേപമുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. മന്ത്രിയുടെയും കുടുംബത്തിന്റെയും ചൈനീസ് യാത്ര ഒരു പ്രമുഖ അബ്കാരിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ആയിരുന്നു.

×