എണ്ണമയമുള്ള ചര്‍മ്മത്തെ സുന്ദരമാക്കാന്‍ മുട്ട

ഹെല്‍ത്ത് ഡസ്ക്
Sunday, June 28, 2020

എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.

മുട്ട തൈരുമായി ചേര്‍ത്ത് മുഖത്തു പുരട്ടൂ. ചര്‍മത്തിന് ഈര്‍പ്പം ലഭിക്കാന്‍ ഇതൊരു മുഖ്യമാര്‍ഗമാണ്. തേന്‍, ചെറുനാരങ്ങാനീര്, മുട്ട എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി പുരട്ടിയാല്‍ സണ്‍ടാന്‍ മാറിക്കിട്ടും.

മുടിയില്‍ മുട്ട തേയ്ക്കുന്നത് മുടിയ്ക്കു കട്ടി ലഭിക്കാനും മുടി മൃദുവാക്കാനും സഹായിക്കും.മുട്ട ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റുവാന്‍ ഏറെ നല്ലതാണ്.

മുട്ട എണ്ണ, ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി കൊഴിയുന്നത് തടയും.

×