എറണാകുളത്ത് കൊവിഡ് ബാ‌‌ധിച്ച് നാലുമരണം

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, October 18, 2020

കൊച്ചി: കൊവിഡ് മരണം എറണാകുളത്ത് ആശങ്കവര്‍ധിക്കുന്നു. ഇന്ന് മാത്രം നാല് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇടക്കൊച്ചി സ്വദേശിനി ലക്ഷ്മി, തൃപ്പൂണിത്തുറ സ്വദേശി ബേബി, കൊച്ചി സ്വദേശി കര്‍മലി, വടക്കേക്കര സ്വദേശിനി ശ്രീമതി പ്രകാശന്‍ എന്നിവരാണ് മരിച്ചത്. എല്ലാവരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് മരണം വര്‍ധിക്കുന്നത് ജില്ലയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുകയാണ്. പ്രതിദിന കൊവിഡ് കേസുകളിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. പ്രതിരോധ നടപടികള്‍ ജില്ലാ ഭരണകൂടം ഊര്‍ജിതമാക്കി.

ഇന്നലെയും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചു. കടുങ്ങല്ലൂര്‍, ചെല്ലാനം, വെങ്ങോല, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മേഖലകളില്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

×