Advertisment

എൽ സാൽവഡോർ (ഫോട്ടൊ സ്റ്റോറി)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

എൽ സാൽവഡോർ (El Salvador), സെൻട്രൽ അമേരിക്കയിലെ ഒരു കുഞ്ഞുരാജ്യമാണ്. ലോകത്ത് വിവിധയിനം പക്ഷികളും, ചിത്രശലഭങ്ങളും അപൂർവ്വയിനം മരങ്ങളും ചെടികളും ഉള്ള പ്രകൃതി രമണീയമായ രാജ്യം.

പറഞ്ഞിട്ടെന്തുകാര്യം ? ചെറുപ്പക്കാർ ഭൂരിപക്ഷവും പല ഗ്യാംഗുകളായി ഗുണ്ടാപ്രവർത്തനവും കൊള്ളയും കൊലപാതകവും നടത്തുന്ന നാടുകൂടിയാണ് 64 ലക്ഷത്തിലധികം ജനസഖ്യയുള്ള എൽ സാൽവഡോർ. സ്ഥലവിസ്തൃതിയനുസരിച്ച് ജനസംഖ്യ അവിടെ വളരെ കൂടുതലാണ്.

publive-image

യുവാക്കളെ ഗ്യാംഗുകളിൽ നിന്ന് മോചിതരാക്കാൻ ബോധവൽക്കരണം, പാരിതോഷികങ്ങൾ ഒക്കെ സർക്കാർ പലതവണ പ്രഖ്യാപിച്ചിട്ടും ഒരു രക്ഷയുമില്ല. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന നാടുകൂടിയാണ് ഇത്.

ജനസംഖ്യയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾ 84 % വരും. ഒരു മതത്തിലും വിശ്വസിക്കാത്തവർ 15 % ത്തിൽ അധികമാണ്.

publive-image

ഗ്യാംഗുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും രൂക്ഷമാകാറുണ്ട്. പതിറ്റാണ്ടുകളായുള്ള കുടിപ്പക അവരിപ്പോഴും തുടരുന്നു. ഇന്നും ജനസംഖ്യയുടെ 30 % ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.

ഇവിടുത്തെ ജയിലുകളിലെ കപ്പാസിറ്റി 18,051 ആണ്. എന്നാൽ 38000 ത്തിലധികം കുറ്റവാളികളെയാണ് ഇപ്പോൾ ജയിലുകളിൽ പാർപ്പിക്കാൻ നിർബന്ധിതമായിരിക്കുന്നത്. രാജ്യത്ത് കുറ്റകൃത്യങ്ങൾ വർദ്ധി ച്ചതോടെ ജയിലിൽ നിയമങ്ങളും സർക്കാർ ശക്തമാക്കിയിരിക്കുന്നു.

publive-image

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിവിധ ഗ്യാംഗുകൾ തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ 22 പേരാണ് ഒറ്റദിവസം കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പ്രസിഡണ്ട് നായിബ് ബക്കലെ (Naib Buckele) , രാജ്യത്തെ എല്ലാ ജയിലുകളിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി. കുറ്റവാളികൾക്ക് കടുത്ത നിയന്ത്രണങ്ങളും

പ്രത്യേക ചിട്ടകളുമാണ് ലോക്ക് ഡൗൺ കാലത്ത് വിധിക്കപ്പെട്ടിരിക്കുന്നത്.

ജയിൽ ലോക്ക് ഡൗൺ കാല ഈ ചിത്രങ്ങൾ സർക്കാർതന്നെയാണ് മനപ്പൂർവ്വം പുറത്തുവിട്ടിരിക്കുന്നത്. കാരണം കുറ്റവാളികളുടെ മനസ്സിൽ ഭീതി ജനിപ്പിക്കാനും അതുവഴി അവർ മാനസാന്തരം പൂണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നുമാണ് കണക്കുകൂട്ടൽ.

kanappurangal
Advertisment