മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളുടെ നിഴല്‍ പോലുമില്ലാത്തതാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി; 25 കോടി രൂപയ്ക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാം

നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ഗാന്ധിനഗര്‍: മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളുടെ നിഴല്‍ പോലുമില്ലാത്തതാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇപ്പോഴത്തേത് മഹാത്മ ഗാന്ധിയുടെ പാര്‍ട്ടിയല്ലെന്നും രാഹുല്‍ ഗാന്ധിയുടെ മാത്രം പാര്‍ട്ടിയാണെന്നും രൂപാണി വിമര്‍ശിച്ചു.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി 25 കോടി രൂപയ്ക്ക് വാങ്ങിയെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 25 കോടി രൂപയ്ക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്നും വിജയ് രൂപാണി പറഞ്ഞു.

×