കോവിഡ് പ്രതിസന്ധിയെ മികവിന്റെ അവസരമാക്കി ഇസാഫ് ബാങ്ക്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 24, 2020

സാധാരണ ജനജീവിതത്തെ കീഴ്മേല്‍ മറിക്കുകയും പുതിയ ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്ത കോവിഡ്19 വലിയ ആഘാതമേല്‍പ്പിച്ച ഒരു മേഖലകളാണ് സേവന, തൊഴില്‍ രംഗങ്ങള്‍.

രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ പരമാവധി സമ്പര്‍ക്കങ്ങള്‍ കുറയ്ക്കുക എന്ന മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതോടെ വെല്ലുവിളികള്‍ നേരിടേണ്ടി വന്ന മേഖലയാണ് ബാങ്കിങ് രംഗം.

ഈ പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കാനും അതോടൊപ്പം ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും പരിശീലനങ്ങളും ഒരുക്കാനും രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സോഷ്യല്‍ ബാങ്കുകളിലൊന്നായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ അനുകരണീയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

സോഷ്യല്‍ ബാങ്കിങ് എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഇസാഫ് ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ 475 ശാഖകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കോവിഡ് കാലത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനും ന്യൂ നോര്‍മലിനെ തൊഴില്‍സാഹചര്യങ്ങളോട് അനായാസം ഇണക്കിച്ചേര്‍ക്കാനും പ്രവര്‍ത്തന ശൈലയിലും സേവനങ്ങളിലും നവീനമായ പുതിയ മാറ്റങ്ങളാണ് നടപ്പിലാക്കിയത്.

വെര്‍ച്വല്‍ റിക്രൂട്ട്മെന്റും പരിശീലനവും

കോവിഡ് പ്രതിസന്ധി മൂലം പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയും റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കുകയും ചെയ്തപ്പോള്‍ ഇസാഫ് തൊഴിലന്വേഷകര്‍ക്കായി പുതിയ വെര്‍ച്വല്‍ വാതായനങ്ങള്‍ തുറക്കുകയാണ് ചെയ്‌യ്തത്.

ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പ്രാരംഭത്തില്‍ മാര്‍ച്ചില്‍ തന്നെ ഇസാഫ് പുതിയ റിക്രൂട്ട്മെന്റുകളും ട്രെയ്നിങും വെര്‍ച്വല്‍ രീതിയിലേക്ക് മാറ്റിയിരുന്നു. ഓണ്‍ലൈന്‍, വെര്‍ച്വല്‍ സാധ്യതകളെ വളരെ വേഗത്തില്‍ പ്രയോഗത്തിലെത്തിച്ച ബാങ്കുകളിലൊന്നാണ് ഇസാഫ്.

കോവിഡ് പ്രതിസന്ധി കാലത്തും അവശ്യസേവന വിഭാഗത്തില്‍ വരുന്ന ബാങ്കിങ് രംഗത്ത് ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കാനും എല്ലാ ശാഖകളിലും വേണ്ടത്ര ജീവനക്കാരെ ഉറപ്പു വരുത്താനുമാണ് ഇസാഫ് ഊന്നല്‍ നല്‍കിയത്. കോവിഡിനു മുമ്പ് ജീവനക്കാര്‍ക്കു നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്ന ഉറപ്പും ഇസാഫ് നല്‍കി.

ഇതിന്റെ ഭാഗമായി പുതിയ റിക്രൂട്ട്മെന്റ് നടപടികളും ട്രെയ്നിങുമെല്ലാം ഓണ്‍ലൈന്‍ ആക്കി. തൊഴിലവസര അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയയിലും ജോബ് പോര്‍ട്ടലുകളിലും ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചാണ് പുതിയ ജീവനക്കാരെ തേടിയത്.

നിരവധി അപേക്ഷകളാണ് ലഭിച്ചത്. തെരഞ്ഞെടുത്ത അപേക്ഷകരുടെ രേഖാ പരിശോധന പൂര്‍ണമായും ഓണ്‍ലൈനായിരുന്നു. അഭിമുഖം വിഡിയോ കോഫറന്‍സ് വഴിയും.

ഇതു വിജയകരമായതോടെ ഇനി വരുന്ന ഒഴിവുകളിലേക്ക് ജീവനക്കാരെ കണ്ടെത്തുതിന് ഓണ്‍ലൈന്‍ ജോബ് ഫയര്‍ നടത്താനും ഇസാഫ് തീരുമാനിച്ചിട്ടുണ്ട്. പുതുതായി ജോലിക്കെടുത്ത ജീവനക്കാരുടെ അഞ്ചു ദിവസ ഇന്‍ഡക്ഷന്‍, പ്രൊഡക്ട് ട്രെയ്നിങ്ങുകളും ഓണ്‍ലൈനില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഇതോടൊപ്പം തന്നെ എല്ലാ ജീവനക്കാര്‍ക്കും അവരുടെ തൊഴിലിലും വ്യക്തിജീവനത്തിലും പ്രയോജനകരമായ നൈപുണ്യ വികസനത്തിനും വിവിധ വെര്‍ച്വല്‍ പരിശീലന പരിപാടികള്‍ ഇസാഫ് നടത്തി.

അതതു മേഖലകളില്‍ വൈദഗ്ദ്യമുള്ള ബാങ്ക് ഉദ്യോഗസ്ഥരും പുറത്തു നിന്നുള്ള വിദഗ്ധരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തലത്തിലെ മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. ഈ കോഴ്സുകളും പരിശീലനങ്ങളും അറിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം ജീവനക്കാരില്‍ ഗുണപരമായ നല്ല മാറ്റങ്ങളുണ്ടാക്കി.

ഇസാഫ് ബാങ്ക് ഓണ്‍ലൈന്‍ അക്കാദമി

ജീവനക്കാര്‍ക്ക് കാലാനുസൃതമായ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കാനും അവരുടെ പ്രവര്‍ത്തന മേഖലയിലെ നൈപുണ്യം വികസിപ്പിക്കാനും ഇസാഫ് ബാങ്ക് സ്ഥാപിച്ച വെല്‍ച്വല്‍ പാഠശാലയാണ് ഇസാഫ് ബാങ്ക് ഓണ്‍ലൈന്‍ അക്കാദമി.

ഇതു വഴി വൈവിധ്യമാര്‍ന്ന ബാങ്കിങ് കോഴ്സുകളാണ് ജീവനക്കാര്‍ക്കായി അവതരിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍ നല്‍കി.

മൊബൈല്‍ ആപ്പ് വഴിയും പഠിക്കാവുന്ന രീതിയിലാണ് ഇവ അവതരിപ്പിച്ചത്. ലോക്ഡൗണ്‍ കാലത്തു നിര്‍ബന്ധ ഇ-ലേണിങ് പദ്ധതിയിലൂടെ 90 ശതമാനം ജീവനക്കാരും വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഈ ഓണ്‍ലൈന്‍ അക്കാദമിയെ വികസിപ്പിക്കാനും വൈവിധ്യം നിറഞ്ഞതും ഇന്ററാക്ടീവുമായ പുതിയ കോഴ്സുകള്‍ അവതരിപ്പിക്കാനുമുള്ള ഒരുക്കത്തിലാണിപ്പോള്‍ ഇസാഫ്.

ഇതിന്റെ ഭാഗമായി ബാങ്കിങ്, സാമ്പത്തിക രംഗത്തെ ചലനങ്ങളും പുതിയ പ്രവണതകളും പുതിയ പുസ്തകങ്ങളും ലേഖനങ്ങളും ജീവനക്കാരിലെതത്തിക്കാനും അറിവു പകരാനും ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണവും ബാങ്ക് ഉടന്‍ അവതരിപ്പിക്കും.

സേവനങ്ങള്‍ നല്‍കുമ്പോള്‍ ജനങ്ങള്‍, പ്രകൃതി, സമൃദ്ധി എന്നീ മൂന്നു വിശാല ആശയങ്ങളില്‍ ഊന്നിനില്‍ക്കുക എതാണ് ഇസാഫിന്റെ സമീപനം. സാങ്കേതിക വിദ്യയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി എല്ലാ സേവനങ്ങളും ശരിയായ സമയത്തു തന്നെ ഉപഭോക്താക്കളുടെ വിരല്‍തുമ്പിലെത്തിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

×