/sathyam/media/post_attachments/ECp1M8V4G99NiVsaZkwp.jpg)
ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്സിൻ നിർമ്മാണ പുരോഗതിയും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ തയ്യാറായാൽ വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.
ഇതിനിടെ റഷ്യയുടെ സ്പുട് നിക് വാക്സിന് ഇന്ത്യയിലെ മനുഷ്യരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി നൽകി. കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയിൽ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു
കേന്ദ്ര ആരോഗ്യമന്ത്രി, നീതി ആയോഗ് അംഗങ്ങൾ, വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധ വാക്സിന്റെ നിർമ്മാണത്തിനും വിതരണത്തിനുമുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.