സുരക്ഷിതമായി ഒത്തുചേരാം… പ്രോട്ടോക്കോളുകളുമായി ഇവന്‍റ് മാനേജ്മെന്‍റ്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 24, 2020

കൊച്ചി: സാമൂഹികവും മതപരവും സാംസ്കാരികവുമായ പരിപാടികള്‍ സെപ്റ്റംബര്‍ 21 മുതല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇവന്‍റ് മാനേജ്മെന്‍റ് രംഗം സജീവമായി.

ഇവന്‍റുകള്‍ക്കായി കോവിഡ് പൊതു മാനദണ്ഡങ്ങളും അതീവ സുരക്ഷാ പ്രോട്ടോക്കോളുകളും വിശദീകരിക്കുന്ന ലൈവ് എസ്ഒപി (Standard Operating Procedure) ഇവന്‍റ് മാനേജ്മെന്‍റ് അസോസിയേഷന്‍ കേരളം ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന പൊതുപരിപാടിയില്‍ അവതരിപ്പിച്ചു.

സര്‍ക്കാര്‍ പ്രതിനിധികളും ഇവന്‍റ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരും മറ്റ് വിശിഷ്ടാതിഥികളും പരിപാടിയില്‍ പങ്കെടുത്തു.
മേയര്‍ സൗമിനി ജെയിന്‍, ജിസിഡിഎ ചെയര്‍മാന്‍ അഡ്വ. വി സലിം എന്നിവര്‍ ചേര്‍ന്ന് എസ്ഒപി പ്രകാശനം ചെയ്തു. ഇഇഎംഎ വൈസ് പ്രസിഡന്‍റ് മാര്‍ട്ടിന്‍ ഇമ്മാനുവല്‍, രാജു കണ്ണമ്പുഴ ജനറല്‍ സെക്രട്ടറി ഇഎംഎകെ എന്നിവര്‍ സംസാരിച്ചു.

എല്ലാവരിലും സുരക്ഷിതമായ ഇവന്‍റ് അന്തരീക്ഷവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ഈ പരിപാടി സഹായിക്കുമെന്ന് മാര്‍ട്ടിന്‍ ഇമ്മാനുവല്‍ പറഞ്ഞു.
ഇവന്‍റ് വ്യവസായത്തിന്‍റെ അഖിലേന്ത്യാ സംഘടനയായ ഇവന്‍റ് ആന്‍ഡ് എന്‍റര്‍ടൈന്‍മെന്‍റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഇഇഎംഎ) അടുത്തിടെ ഒരു ഡിജിറ്റല്‍ ഇവന്‍റിലൂടെ സുരക്ഷിതമായ ഇവന്‍റുകള്‍ നടത്തുന്നതിന് കൃത്യമായി ആസൂത്രണം ചെയ്ത എസ്ഒപികള്‍ പുറത്തിറക്കിയിരുന്നു.

പ്രായോഗിക തലത്തില്‍ എസ്ഒപി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കാണിക്കുന്ന ഇവന്‍റ് ആദ്യം സംഘടിപ്പിക്കണമെന്ന ഇഇഎംഎയുടെ അഭിപ്രായം മുന്‍നിര്‍ത്തിയാണ് എസ്ഒപി ഇവന്‍റ് സംഘടിപ്പിച്ചതെന്ന് രാജു കണ്ണമ്പുഴ പറഞ്ഞു.

കോര്‍പ്പറേറ്റ് ഇവന്‍റുകള്‍ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളുടെയും സുരക്ഷാ പ്രോട്ടോക്കോളുകളുടെയും നേരിട്ടുള്ള പ്രദര്‍ശനം കോവിഡ് കോലത്തെ ഇവന്‍റുകള്‍ സുഗമവും വിജയകരവുമായി നടത്താമെന്നതിന് ആദ്യത്തെ ഉദാഹരണമായി.

കോവിഡ് 19 പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരുന്നതിനു പുറമേ, ഇവന്‍റില്‍ വിളമ്പിയ ഭക്ഷണ പാനീയങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി, ഫുഡ്ഗ്രേഡ് സാനിറ്റൈസറുകളും അണുനാശിനികളും അടുക്കള/കാറ്റേഴ്സ് സ്റ്റോറുകളിലും ഗോഡൗണുകളിലും ഉപയോഗിച്ചു.ശുചിത്വ പരിശീലന പരിപാടിയില്‍ പരിശീലനം ലഭിച്ച സാക്ഷ്യപത്രമുള്ള സ്റ്റാഫുകളാണ് ഇവന്‍റിനായി നിയോഗിക്കപ്പെട്ടത്.

കോവിഡ് കാലത്തെ മികച്ച ഇവന്‍റ് ആസൂത്രണം എന്ന വിഷയത്തില്‍ ശില്‍പശാലയും നടന്നു. പൊതു ചടങ്ങുകള്‍ക്കുള്ള നൂറ് പേര്‍ എന്ന പിരിധിയില്‍ നിന്നാണ് പരിപാടി സംഘടിപ്പിച്ചത്.

https://we.tl/t-CNEO0yCXYb

×