കുവൈറ്റിലെ ശൈത്യകാല പകര്‍ച്ചവ്യാധി പ്രതിരോധ വാക്‌സിന്‍; സ്വദേശികള്‍ക്ക് ശേക്ഷം വാക്‌സിന്റെ ലഭ്യത അനുസരിച്ച് പ്രവാസികളെയും പരിഗണിക്കുമെന്ന് അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, November 23, 2020

കുവൈറ്റ് സിറ്റി: ശൈത്യകാല പകര്‍ച്ചവ്യാധി പ്രതിരോധ വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ ഈ മാസം അവസാനത്തോടെ കുവൈറ്റിലെത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ വെയര്‍ഹൗസില്‍ സുരക്ഷിതമായ ‘ന്യൂമോകോക്കല്‍’ വാക്‌സിനുകള്‍ ആവശ്യത്തിനുണ്ടെന്നും ആശുപത്രികളുടെയും പ്രതിരോധ കേന്ദ്രങ്ങളുടെയും ആവശ്യാനുസരണം ഇത് വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിയുന്നത്ര പേര്‍ക്ക് വാക്‌സിന്‍ നല്‍കും. കൂടുതല്‍ വാക്‌സിനുകള്‍ എത്തുന്നതിനാല്‍ സ്വദേശികള്‍ക്ക് നല്‍കിയതിന് ശേഷം വാക്‌സിന്റെ ലഭ്യത അനുസരിച്ച് പ്രവാസികളെയും വാക്‌സിനേഷന് പരിഗണിക്കുമെന്ന് അധികൃതര്‍ പറയുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. പലരും അപ്പോയിന്റ്‌മെന്റ് എടുക്കാതെ വാക്‌സിനേഷന് വേണ്ടി എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

×