ഇനി ഫെയ്‌സ്ബുക്കില്‍ പഴയ വാര്‍ത്തകളാണ് അറിയാതെ ഷെയര്‍ ചെയ്യുന്നതെങ്കില്‍ അരുതെന്ന് ഫെയ്‌സ്ബുക്ക് മുന്നറിയിപ്പ് തരും

New Update

ഇനി ഫെയ്‌സ്ബുക്കില്‍ പഴയ വാര്‍ത്തകളാണ് അറിയാതെ ഷെയര്‍ ചെയ്യുന്നതെങ്കില്‍ അരുതെന്ന് ഫെയ്‌സ്ബുക്ക് മുന്നറിയിപ്പ് തരും. വ്യാജ വാര്‍ത്തകള്‍ തടയുന്നതിനാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നടപടി.

Advertisment

publive-image

ഫെയ്‌സ്ബുക്കില്‍ 90 ദിവസം മുമ്പുള്ള വാര്‍ത്തകളാണ് നമ്മള്‍ പങ്കിടുന്നതെങ്കില്‍ അക്കാര്യം ഫെയ്‌സ്ബുക്ക് നമ്മെ അറിയിക്കും. വാര്‍ത്ത ഷെയര്‍ ചെയ്ത് പുലിവാല് പിടിക്കുന്നതില്‍ നിന്നും ഫെയ്‌സ്ബുക്ക് നമ്മെ തടയും.

പഴയ വാര്‍ത്തകള്‍ പുതിയതെന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നതില്‍ വലിയ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ഇത്തരം ഒരു മാറ്റം ഫേസ്ബുക്ക് ആലോചിക്കുന്നത്.

വാര്‍ത്ത വന്ന സന്ദര്‍ഭം പരിഗണിക്കാതെയുള്ള ഷെയറിങ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തു വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ്, കൊറോണാവൈറസിന്റെ വ്യാപനം തുടങ്ങി പല കാര്യങ്ങളിലും ഫേസ്ബുക്കിന്‍റെ പുതിയ സംവിധാനം ഗുണകരമാകും.

all news old news facebook feature facbook fake news
Advertisment