ജനിച്ച വീടിന്റെ ജപ്തി ഒഴിവാക്കാൻ കണ്ടെത്തിയ മാർഗം സ്വർണക്കടത്ത് ? ഫയാസും നബീലും കളമൊഴിഞ്ഞപ്പോൾ സ്വർണ വഴികളിലെ താരമായി ! ഗോജിമ്മും ആഡംബര വാഹനങ്ങളുമായി യുഎഇ മലയാളികളുടെ ഹൃദയം കവർന്നു ! സ്വപ്നക്കയച്ച പാഴ്സൽ വഴി മാറി ഒഴുകി കുടുങ്ങിയിട്ടും കൂസലില്ലാതെ മാധ്യമങ്ങളെ പഴി ചാരി വിശുദ്ധനായി ! ഒടുവിൽ ഫൈസൽ ഫരീദ് … !

ദാസനും വിജയനും
Wednesday, July 15, 2020

ഫൈസൽ ഫരീദ് അഥവാ ഫാസിൽ ഫരീദ് അഥവാ ഫൈസിൽ പരീദ് . മലയാളികളെ കുറച്ചു നേരത്തേക്കെങ്കിലും രണ്ടുവഴിക്കാക്കുവാൻ ഈ പേരിന്നായി . ഫൈസലിന്റെ ഇന്റർവ്യൂ കണ്ട ഒട്ടനവധി ആളുകൾ മീഡിയകളെയും മീഡിയക്കാരെയും  മൊത്തം തന്തക്ക് വിളിച്ചു .

മുൻ അനുഭവങ്ങളെ സാക്ഷ്യം നിർത്തി ഒരു ന്യുന പക്ഷക്കാരനെ കള്ളക്കടത്തിൽ പ്രതിചേർത്തു എന്നൊക്കെ പറഞ്ഞായിരുന്നു അവന്റെ നിരപരാധി വീഡിയോക്ക് താഴെ വന്ന കമന്റുകൾ . അതിൽ ഒട്ടുമിക്ക കമന്റുകളും മാപ്പിള സഖാക്കളുടേതായിരുന്നു .

ഈ ഒരു പേരിൽ സ്വപ്നയേയും സരിത്തിനെയും സന്ദീപിനെയും പാവപ്പെട്ട ശിവശങ്കരനെയും അതിനുമപ്പുറം തുടർഭരണത്തിനായി ട്രൗസർ തയ്പ്പിച്ചു വെച്ചിരിക്കുന്ന സകലമാന നവോത്ഥാന നായകന്മാർക്കും യുഎന്നിലെ അവാർഡ് ജേതാക്കൾക്കും കിട്ടിയ കച്ചിതുമ്പായിരുന്നു ഫൈസൽ .

ശരിക്കും പറഞ്ഞാൽ ഫൈസലിന്റെ വാർത്തകൾ ചൂടപ്പം പോലെ പ്രചരിക്കുമ്പോഴും മീഡിയ വണ്ണിൽ ഒരു അഭിമുഖം വന്നപ്പോൾ വിഷമം തോന്നായ്ക ഇല്ല . കാരണം ഒരേ പേരുകൾ ഉള്ളതുകൊണ്ട് പ്രശ്നങ്ങളിൽ അകപ്പെട്ട ഒട്ടേറെ ചെറുപ്പക്കാർ കേരളത്തിലും ഗൾഫിലും ഉണ്ട് .

പ്രതി വാദിയായി ?

വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഫൈസൽ ഒരു രക്തസാക്ഷിയാവുകയായിരുന്നു . ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നൊക്കെ പോസ്റ്ററുകൾ നിറഞ്ഞു കവിഞ്ഞു .

സ്വപ്ന കള്ളക്കടത്ത് മറ്റൊരു സ്പ്രിംഗ്ലർ കേസുപോലെ ചീറ്റി പോകും എന്നുവരെ മാപ്ലാക്കളും സഖാക്കളും പോസ്റ്ററുകൾ ഉണ്ടാക്കി . പല ഓൺലൈൻ പത്രങ്ങളും വാർത്തകൾ മുക്കി . പലരും മാറ്റിയെഴുതി .

സത്യം പറഞ്ഞാൽ ഞങ്ങൾ വിചാരിച്ചത് പേര് ശരിയാണെങ്കിലും ആളുമാറിപ്പോയി എന്നാണ് . കാരണം സരിത്തിനെ പിടിച്ചപ്പോൾ തന്നെ ഷാർജയിൽ  താമസിക്കുന്ന ഫാസിൽ ഫരീദ് , ഇടപ്പള്ളി എന്ന ആളിനെ പറ്റി പറഞ്ഞിരുന്നു .

പിന്നെ മൂന്നു പീടിക കൈപ്പമംഗലം എന്ന് കേട്ടപ്പോൾ കരുതിയത്  ഷംന കാസിം കല്യാണ ആലോചനകളുമായി ബന്ധപ്പെട്ടവർ ആണെന്നാണ് .
കാരണം അതിലെ പ്രതികൾ ഒട്ടുമിക്കവരും അവിടത്തുകാരാണ് .

അപ്പോൾ അതുമായി ബന്ധപ്പെട്ട പേരായിരിക്കുമോ ഫൈസലിന്റേത് എന്ന് കരുതി . അപ്പോഴും സ്വപ്ന ശ്രീകണ്ഠൻ നായർക്ക് അയച്ച ക്ലിപ്പുകൾ ഓർത്തുനോക്കി . അത് കേട്ടാൽ അപ്പോൾ തന്നെ സ്വപ്നയെ തുറന്നുവിടുന്ന കരച്ചിൽ ആയിരുന്നു .

തുടക്കം ജപ്തി ഒഴിവാക്കാൻ  ! പിന്നെ …

ഫൈസൽ ഫരീദ് ജനിച്ചുവളർന്നത് ദുബായിലെ റാഷിദിയയിൽ ആയിരുന്നു . കോവിഡ് ബാധിച്ചു ദുബായിൽ മരിച്ച ആദ്യ വ്യക്തി ഫൈസലിന്റെ പിതാവായിരുന്നു.

നാട്ടിൽ വീട് പണി തുടങ്ങിവെക്കുകയും പതിനാല് ലക്ഷത്തോളം കോപ്പറേറ്റിവ് ബാങ്കിൽ നിന്നും ലോൺ എടുക്കുകയും അത് അടക്കുവാനാകാതെ ജപ്തിനോട്ടീസ് വരികയും ചെയ്തു .

ആ സമയത്ത് മൂന്ന് പീടികയിലെ തന്നെ റഫീഖ് എന്നയാൾ ദുബായിൽ നിന്നും നാട്ടിൽ തിരിച്ചെത്തുകയും മൂന്നുപീടികയിലെ ഒരു മാളിൽ സ്വർണ്ണക്കട ആരംഭിക്കുകയും ചെയ്തു . ആ മനുഷ്യനാണ് ഫൈസൽ പരീദിന്
ഉത്തേജനം നൽകിയതെന്ന് വേണമെങ്കിൽ പറയാം .

വീടിന്റെ ജപ്തി ഒഴിവാക്കുവാൻ സ്വർണ്ണക്കടത്ത് നടത്തിയത് ജനങ്ങളിൽ സഹതാപം വരുമെങ്കിലും ഫൈസലിന്റെ ദുബായിലെ കളികൾ രാജകുടുംബാംഗങ്ങളെ വെല്ലുന്നതായിരുന്നു . ഗോ ജിം അകത്തുനിന്നും കണ്ടാൽ സ്വർഗ്ഗത്തിലാണെന്ന് തോന്നിപ്പോകും .

ഫൈസി – 5 സി എന്ന ബ്രാൻഡ് ഉണ്ടാക്കി ഒരു കോടിക്ക് മേലെ വരുന്ന കാറുകളെ മാത്രം ശുശ്രൂഷിക്കുന്ന ഗ്യാരേജും ഉണ്ടാക്കിയിരുന്നു . രണ്ടുവർഷത്തിനുള്ളിലെ വളർച്ച അഭൂതപൂർവമായിരുന്നു എന്നതാണ് വേണ്ടപ്പെട്ട കൂട്ടുകാരിൽ സംശയം ഉണർത്തിയത് .

ദുബായ് മലയാളികളുടെ റോൾ മോഡൽ

ആ ഗോജിമ്മിന്റെ ഉത്‌ഘാടനം അർജുൻ കപൂർ നിർവഹിച്ചതുമുതൽ ദുബായിലെ ചെറുപ്പക്കാരുടെ ഇടയിൽ ഫൈസൽ ഫരീദ് ഒരു മഹാ സംഭവമായിരുന്നു . അവന്റെ കൂടെ കറങ്ങാത്ത സിനിമക്കാരില്ല . വലിയ കച്ചവടക്കാരുടെ ന്യു ജെൻ പിള്ളേരുകൾ മൊത്തം ഇവന്റെ ആരാധകർ ആയിരുന്നു .

അന്ന് ഈ പ്രശ്നം ഉണ്ടായ നാൾ ആ ഫോട്ടോ കാണിച്ചപ്പോൾ അവനെ അറിയാവുന്ന ഒരു പയ്യൻ പറഞ്ഞത് മന്ത്രി പുത്രന്മാരും കൊടുവള്ളിയിലെ സ്വർണ്ണക്കാരും ഇവന്റെ രാത്രികാല ഷീഷ കൂട്ടുകാർ ആയിരുന്നുവെന്നാണ് .

മലയാളത്തിന്റെ ഒരു മഹാനടന്റെ ദുബായിലെ ശിങ്കിടി ഇവനിൽ നിന്നും ധാരാളം പണം കൈപ്പറ്റിയിട്ടുണ്ടത്രെ . അത് എന്തിനായിരുന്നു എന്നതും അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു .

കോൺസുലേറ്റ് ബന്ധങ്ങളിൽ ദുബായിലെ ചില സോഷ്യൽ ആക്ടിവിസ്റ്റുകൾക്കുള്ള പങ്കും അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു . ഇവരൊക്കെ സ്വന്തം നാടുകളിൽ ധാരാളം പണം ദാനധർമ്മങ്ങൾക്ക് ഉപയോഗിച്ചുകൊണ്ട് നാട്ടുകാരെ മൊത്തം കയ്യിൽ എടുത്തുവെക്കുന്നു .

നാട്ടിലെ സ്നേഹിതനാണ് ചാനലുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്റർവ്യൂ തരപ്പെടുത്തിയത് . അതേ ആൾ തന്നെയാണ് മാനനഷ്ടത്തിനായി കേസും കൊടുത്തിരിക്കുന്നത് .

നബീൽ ജയിലിലായപ്പോൾ പകരക്കാരനായി !

വിവിധതരം വിലപിടിപ്പുള്ള നായകളോടും അതുപോലെ വാഹനങ്ങളോടും മതി ഭ്രമം ഉണ്ടായിരുന്ന ഫൈസലിനെ വീട്ടുകാർക്കും മനസ്സിലായിരുന്നില്ല . സ്വന്തം നാട്ടിലുള്ളവർ കാണുമ്പോൾ ജപ്തിവന്ന വീട്ടിലെ പയ്യൻ , ദുബായിലുള്ളവർ കാണുമ്പോൾ രാജകുടുംബത്തെ വെല്ലുന്ന ജീവിത രീതി .

സ്വർണ്ണകടത്തിന്റെ ആദ്യകാല പൊട്ടനായിരുന്ന ഫയാസിന്റെ വരവ് ദുബായിൽ അവസാനിച്ചതിന് ശേഷം നബീൽ ഇക്കളികൾ ഏറ്റെടുക്കുകയിരുന്നു. നബീൽ ജയിലിൽ പോയപ്പോൾ വന്ന ഒഴിവിലാണ് ഫൈസൽ കളികൾ തുടങ്ങിയത് .
ഫൈസലിന് ഡിപ്ലോമാറ്റ് വഴികൾ തുറന്നുകൊടുത്തതും ഒരു മലയാളിയാണ് .

ആളെ തപ്പിയാണ് അടുത്ത അന്വേഷണം പുരോഗമിക്കുന്നത് .
ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും ഫൈസൽ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് എങ്ങനെയാണ് എന്നത് .

ചിലപ്പോൾ സ്വപ്നയേയും സരിത്തിനെയും അവന് അറിയണമെന്നില്ല . ഇവർക്കിടയിൽ ഒരു കൊമ്പൻ ഉണ്ടാകാം . അവനായിരിക്കും ഇവരുടെ ഇടയിലെ പാലം . അവൻ ആരായിരിക്കും ?

സോഷ്യൽ മീഡിയയിലും മറ്റും കമന്റുകൾ ഇട്ടുകൊണ്ട് ഇങ്ങനെയുള്ള ആളുകളെ സപ്പോർട് ചെയ്യുമ്പോൾ നിങ്ങൾ ഒരു കാര്യം ഓർക്കണം .
അപ്പോഴാണ് സമൂഹം ഒരു മതത്തെ മൊത്തമായി മുദ്ര കുത്തുന്നത് .

സമൂഹത്തിൽ അവതരിക്കുന്ന ഇത്തരം പുഴുക്കുത്തുകളെ നിങ്ങൾ തന്നെ അവഗണിച്ചാൽ ഇമ്മാതിരി ആളുകൾ വലിയ കച്ചവടക്കാരന്റെ രൂപത്തിൽ ഇവിടെ അവതരിക്കില്ല .

ശരിയാണ് പണ്ടൊക്കെ പലരും ഹവാല കൊണ്ടും സ്വർണ്ണം കൊണ്ടൊക്കെയാണ് അവരുടെ ഇപ്പോഴത്തെ കച്ചവടത്തിന്റെ മൂലധനം കണ്ടെത്തിയിരിക്കുന്നത് . ഇന്നിപ്പോൾ കാലം മാറി ഭരണചക്രങ്ങൾ മാറി , നിയമങ്ങൾ മാറി .

എന്തിനും ഏതിനും തീവ്രവാദമെന്ന മുദ്ര കുത്തുമ്പോൾ ചാർത്തപ്പെടുന്ന നിയമങ്ങൾ ജീവിതകാലം മുഴുവൻ വെളിച്ചം കാണാതെ ജീവിക്കുവാൻ ആയിരിക്കും .

ആയതിനാൽ ഇക്കൂട്ടരെ സമൂഹവും മതങ്ങളും പാർട്ടികളും ഒറ്റപ്പെടുത്തണം .
ഇല്ലെങ്കിൽ പല നിരപരാധികളും ശിക്ഷിക്കപ്പെട്ടെക്കാം . സംശയത്തിന്റെ നിഴലിൽ പതിച്ചേക്കാം .

കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ പിരിക്കാതിരിക്കുവാൻ ശ്രമിക്കുക !!!

സൂക്ഷിച്ചാൽ ദുഖിക്കേണ്ട !!!

ജീവിതത്തിൽ ഇങ്ങനെയുള്ള പൊട്ട ബുദ്ധികളൊന്നും തോന്നാതിരിക്കട്ടെ എന്ന് മാത്രം ദു ആ ചെയ്തുകൊണ്ട് ദാസനും ഇങ്ങനെയുള്ള ആളുകളെ ജീവിതത്തിലേക്ക് പരിചയപ്പെടുത്തല്ലേ എന്ന് പടച്ചോനോട് അപേക്ഷിച്ചുകൊണ്ട് വിജയനും

×