Advertisment

കോറോണയും വ്യാജ വാർത്തകളും:ഒരു തിരിഞ്ഞുനോട്ടം

author-image
ജിജി
New Update

കൊറോണ വൈറസ് ലോകമാസകലം ഭീകരത സൃഷ്ടിച്ചുകൊണ്ട് പടർന്നു പിടിക്കുകയാണ്. കോറോണയ്ക്കൊപ്പം തന്നെ പടർന്നു പിടിച് വിഷം തുപ്പുകയാണ് കൊറേറോണയുമായി ബന്ധപ്പെട്ട വ്യാജവാർത്തകളും.

Advertisment
publive-image
ചൈനയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരെ കൂട്ടത്തോടെ കത്തിക്കുന്നുവെന്ന വാർത്ത ഭീതിജനകമായാണ് നാമെല്ലാം കേട്ടത്.ഇതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങളും ചില ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ചൈനീസ് അധികൃതർ രംഗത്തെത്തിയിരുന്നു.ഇതിനിടെ ബ്രിട്ടീഷ് ടാബ്ലോയിഡ് പത്രങ്ങൾ വുഹാനിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ തെളിവുകളുമായി റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു. വിൻഡി ഡോട്ട് കോമിൽ നിന്നുള്ള സാറ്റ്ലൈറ്റ് ഇമേജുകൾ കാണിച്ചാണ് മൃതദേഹങ്ങൾ കത്തിക്കുന്നുണ്ടെന്ന വാദവുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ രംഗത്തെത്തിയത്. വുഹാനിലും ചോങ്കിങ്ങിലും ഉയർന്ന അളവിൽ സൾഫർ ഡയോക്സൈഡ് കാണിക്കുന്നത് ഇത് കാരണമെന്നാണ് അവര് അനുമാനിച്ചത്. എന്നാൽ ഈ നഗരങ്ങളിലെ ഉയർന്ന അളവിലുള്ള സൾഫർ ഡൈഓക്സൈഡ് അസാധാരണമായ ശ്മശാന പ്രവർത്തനങ്ങളിൽ നിന്നാകാം എന്നാണ് മറ്റ് വിഭാഗം അഭിപ്രായപ്പെടുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ അവകാശ വാദങ്ങളെ എതിർത്തുകൊണ്ട് ചൈനയുടെ പരിസ്ഥിതി ഗുണനിലവാര മന്ത്രാലയം രംഗത്തെത്തിയിരുന്നു. വിൻഡി ഡോട്ട് കോം പ്രസിദ്ധീകരിച്ച സൾഫർ ഡയോക്സൈഡിന്റെ സ്ഥിതിവിവര കണക്കുകൾ വിശ്വാസയോഗ്യമല്ലെന്നും കണ്ടെത്തിയെന്നായിരുന്നു ചൈനീസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌.
publive-image
ആൽക്കഹോൾ കഴിക്കുന്നത്തിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജ സന്ദേശം വിശ്വസിച്ചാണ് നിരവധി ആളുകൾ അണുനശീകരണത്തിന് ഉപയോഗിക്കുന്ന ആൽക്കഹോൾ കഴിച്ചത്.27പേർക്ക് ഇറാനിൽ ജീവഹാനി വരെ സംഭവിച്ചു.ഇറാനിയൻ വാർത്താ ഏജൻസിയാണിത് റിപ്പോർട്ട്‌ ചെയ്തത്. 
publive-image
യൂനിസെഫ് സംഘടനയിൽ നിന്നുള്ള അറിയിപ്പെന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചിരിപ്പിക്കപ്പെട്ടതും വ്യാജ വാർത്തകൾ തന്നെയായിരുന്നു.കൊറോണ വൈറസ് 400-500 മൈക്രോ സെൽ വ്യാസം ഉള്ളതിനാൽ മാസ്ക് വഴി കയറില്ല,  26-27ഡിഗ്രി സെൽഷിയസിൽ കൊറോണ വൈറസിനു അതിജീവിക്കാനാകില്ല, ഐസ്ക്രീം കഴിക്കരുത്, തണുത്ത ഭക്ഷണം ഒഴിവാക്കണം,  2 മണിക്കൂർ വെയിലത്ത്‌ നിന്നാൽ ആ ചൂട് കൊണ്ട് കൊറോണ വൈറസ് നശിച്ചു പോകും തുടങ്ങിയവയാണ് ആ വ്യാജ വാർത്തകൾ. വെളുത്തുള്ളി കഴിച്ചാൽ കോറോണയെ തടയാം എന്ന വ്യാജ വാർത്ത വിശ്വസിച്ചു ഒന്നര കിലോ വെളുത്തുള്ളി കഴിച്ച് തൊണ്ടക്ക് അസുഖം ബാധിച്ചു യുവതി ഹോസ്പിറ്റലിൽ പ്രവേശിച്ചതായുള്ള വാർത്ത സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നു.
publive-image
മറ്റ് രാജ്യങ്ങളിലെ പ്രാകൃത ഭക്ഷണ രീതികൾ പിന്തുടരാതെ ഹിന്ദുമത ആചാരപ്രകാരമുള്ള ഭക്ഷണരീതി പിന്തുടർന്നാൽ കൊറോണ വൈറസ് നമ്മളെ ബാധിക്കില്ലെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ നാമെല്ലാവരും കണ്ടതാണ്.
ഗോമൂത്രം കുടിച്ചാൽ കൊറോണ വൈറസിനെ പ്രധിരോധിക്കാമെന്നു പറഞ്ഞു ഹിന്ദു മഹാ സഭ നേതാവ് സ്വാമി ചക്രവാണി മഹാരാജും അനുയായികളും ഗോമൂത്രം കുടിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ്. 
തൊണ്ടയിലൂടെ വൈറസ് വരാതിരിക്കാൻ 10മിനിറ്റ്  ഇടവിട്ട് വെള്ളം കുടിക്കണമെന്ന തരത്തിലുള്ള വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു. 
publive-image
എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ ലാൽജിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതാണ് കോറോണയുടെ സംസ്ഥാനത്തു സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസ്. വടക്കാഞ്ചേരി സ്വദേശിയായ ജേക്കബ് സമൂഹമാധ്യമങ്ങളിൽ കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട അസുഖങ്ങൾ സംസ്ഥാനത്തില്ലെന്നും സർക്കാർ മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും പ്രചരിപ്പിച്ചതാണ് രണ്ടാമത്തെ കേസ്.
publive-image
ലോകമാകമാനം കോവിഡ് 19നെ നിർമാർജനം ചെയ്യാൻ ഒറ്റക്കെട്ടായി നിന്ന് പൊരുതുകയാണ്.നൻമ്മ കൊണ്ടാണ് നേരിടേണ്ടത് ഈ വില്ലൻ വൈറസിനെ.വ്യാജ വാർത്തകൾ കൊണ്ടല്ല.ഭയം മറ്റുള്ളവരിലേക്ക് കുത്തി നിറച്ചു കൊണ്ടല്ല. നേരിടാം ഈ മഹാമാരിയെ ഒറ്റക്കെട്ടായി
corona china corona death bollywood actor corona
Advertisment