മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കുന്ന ഉബൈദിന് യാത്രയയപ്പ് നല്‍കി

ഗള്‍ഫ് ഡസ്ക്
Saturday, August 1, 2020

റഹീമ : മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐസിഎഫ് ദമാം സെൻട്രൽ എക്സിക്യുട്ടീവ് അംഗവും ,റഹീമ യൂണിറ്റ് ഫിനാൻസ് സെക്രട്ടറിയുമായ ഉബൈദ് കുന്നംകുളത്തിന് ഐ.സി.എഫ് റഹീമ യൂണിറ്റ് കമ്മിറ്റി ഹൃദ്യമായ യാത്രയപ്പ് നല്‍കി

ഉബൈദിന് ഐ.സി.എഫ് റഹീമ യൂണിറ്റ് കമ്മിറ്റിയുടെ ഓര്‍മഫലകം  നൽകുന്നു

പ്രവാസ ലോകത്ത് സംഘടനാ രംഗത്തും സാന്ത്വന മേഖലയിലും ഉബൈദിന്റെ സേവനങ്ങൾ മാതൃകാപരമാണെന്നും നാട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങളിൽ നടത്താന്‍ സാധിക്കണമെന്നും യാത്ര അയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐ.സി.എഫ് ദഅവാ പ്രസിഡന്റ് സൈദലവി സഖാഫി പറഞ്ഞു , ഉബൈദിനുള്ള യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങൾ കൈമാറി.

ചടങ്ങിൽ സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു,അബ്ദുൽ സലാം സുഹ്‌രി പ്രാർത്ഥന നടത്തി , നൂറുദ്ധീൻ ചേർപ്പ് ,സീതി സലാഹുദ്ധീൻ തിരുവനന്തപുരം , അനസ് മണ്ണഞ്ചേരി എന്നവർ സംബന്ധിച്ചു  ഉബൈദ് കുന്നംകുളം മറുപടി പ്രസംഗം നടത്തി,  ,മുഹമ്മദ് അലി മുസ്ല്യാർ സ്വാഗതവും , സൈദലവി കുമ്പിടി നന്ദിയും പറഞ്ഞു

 

×