വീടിനടുത്തു തുറന്ന പുതിയ ഹോട്ടലില്‍ നിന്ന് ഭര്‍ത്താവ് ചിക്കന്‍ ബിരിയാണ് വാങ്ങി കൊടുത്തില്ല; ബിരിയാണി വാങ്ങാന്‍ യുവാവ് ചെന്നെങ്കിലും ലഭിച്ചത് കുസ്‌ക; താന്‍ ബിരിയാണി മാത്രമെ കഴിക്കുവെന്ന വാശിയില്‍ ഭാര്യയും; ഒടുവില്‍ കുസ്‌ക അയല്‍ക്കാര്‍ക്ക് നല്‍കി ഭര്‍ത്താവ് ജോലിക്കു പോയി; പിന്നാലെ യുവതി പെട്രൊളൊഴിച്ച് തീ കൊളുത്തി മരിച്ചു; സംഭവം ചെന്നൈയില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, June 29, 2020

ചെന്നൈ: ഭാര്യാ ഭര്‍ത്താന്മാര്‍ക്കിടയില്‍ സൗന്ദര്യ പിണക്കത്തിന് നിസ്സാര കാരണങ്ങള്‍ മതി. അത്തരത്തില്‍ ഒരു ബിരിയാണി വിഷയത്തില്‍ സ്വന്തം ജീവന്‍ തന്നെ ഇല്ലാതാക്കി ഒരു ഭാര്യ. ചെന്നൈയിലാണ് സംഭവം.

വീടിനടുത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഒരു ചിക്കന്‍ ബിരിയാണി വേണമെന്ന ഭാര്യയുടെ ആവശ്യം ഭര്‍ത്താവ് നിരസിച്ചു. തുടര്‍ന്ന് യുവതി തീകൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

വീടിനടുത്തു തുറന്ന പുതിയ ഭക്ഷണശാലയിൽനിന്നു ബിരിയാണി വാങ്ങി നൽകാൻ ഭർത്താവ് മനോഹരനോടു (32) സൗമ്യ ആവശ്യപ്പെട്ടിരുന്നു. പുതിയ കട തുറന്നതു പ്രമാണിച്ച് ഒന്നു വാങ്ങിയാൽ ഒന്നു സൗജന്യം എന്ന ഓഫർ നൽകിയിരുന്നു.

എന്നാൽ ബിരിയാണി തീർന്നതിനാൽ കുസ്കയുമായാണു മനോഹരൻ മടങ്ങിയെത്തിയത്. കുപിതയായ സൗമ്യ കുസ്ക കഴിക്കില്ലെന്നു വാശി പിടിച്ചതിനെത്തുടർന്നു അയൽക്കാർക്കു നൽകി മനോഹരൻ ജോലിക്കു പോയി.

ഈ സമയത്താണു സൗമ്യ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. മഹാബലിപുരത്തെ ശിൽപ നിർമാണ യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.

×