മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീല്‍ അന്തരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, September 15, 2020

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീല്‍ (86) അന്തരിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരില്‍ റുയികര്‍ കോളനിയിലെ വസതിയിലായിരുന്നു അന്ത്യം. പാട്ടീലിന്റെ നിര്യാണത്തില്‍ ബിസിസിഐ അനുശോചിച്ചു.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. 1955ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ന്യൂസീലാന്‍ഡ് ടീമിനെതിരെയായിരുന്നു ആ മത്സരം. ഇന്ത്യ വിജയിച്ച ആ മത്സരത്തില്‍ മീഡിയം പേസറായിരുന്നു പാട്ടീല്‍ രണ്ട് ഇന്നിങ്‌സിലും ഓരോ വിക്കറ്റ് വീഴ്ത്തിയിരുന്നു. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ നയിച്ചിട്ടുണ്ട്.

×