മത്സ്യങ്ങളിലൂടെ കൊവിഡ് വരില്ലെന്ന് തെളിയിക്കാന്‍ പച്ച മീന്‍ വേവിക്കാതെ കഴിച്ച് മുന്‍മന്ത്രി; വീഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, November 18, 2020

കൊളംബോ: മത്സ്യങ്ങളിലൂടെ കൊവിഡ് ബാധിക്കില്ലെന്ന് തെളിയിക്കാന്‍ പച്ച മീന്‍ വേവിക്കാതെ കഴിച്ച് മുന്‍ ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലിപ് വെഡാറച്ചി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യത്തിലായ മത്സ്യ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വിളിച്ചുചേര്‍ത്താ വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍മന്ത്രിയുടെ ഈ പ്രവൃത്തി. നിലവില്‍ എംപിയാണ് ഇദ്ദേഹം.

‘മത്സ്യബന്ധനമേഖലയിലുളള നമ്മുടെ ആളുകള്‍ക്ക് മീന്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഇവിടെയുളള ആളുകള്‍ മീന്‍ കഴിക്കുന്നില്ല. നിങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ മീന്‍ വാങ്ങിയത്. ഈ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പേടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് മത്സ്യം കഴിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകില്ല.’ ദിലീപ് പറഞ്ഞു.

×