New Update
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ പാകിസ്ഥാന്‍ മന്ത്രി ഷിറീന്‍ മസാരി നടത്തിയ പരാമര്‍ശം തിരുത്തണമെന്ന് ഫ്രാന്‍സ്. മക്രോണിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് പാക് മന്ത്രി അദ്ദേഹത്തിനെതിരായ പരാമര്‍ശം നടത്തിയത്.
Advertisment
നാസികള്‍ ജൂതന്മാരോട് പെരുമാറിയതുപോലെയാണ് മക്രോണ്‍ മുസ്‌ലിം വിഭാഗക്കാരോട് പെരുമാറുന്നതെന്ന് അവര്‍ ആരോപിച്ചിരുന്നു. ട്വീറ്റ് പിന്നീട് നീക്കംചെയ്തു.
ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നിരുത്തരവാദപരവും മാനക്കേടുമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും ഫ്രാന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.