മകന്‍ ‘ഫ്രീഫയര്‍’ കളിച്ചു; കണ്ണൂരില്‍ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ആറു ലക്ഷം രൂപ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, October 18, 2020

കണ്ണൂര്‍: മകന്‍ ‘ഫ്രീഫയര്‍’ എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ജയില്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ആറു ലക്ഷം രൂപി. പന്ന്യന്നൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 612000 രൂപയാണ് നഷ്ടമായത്.

ഇദ്ദേഹത്തിന്റെ മകന്‍ ഫ്രീഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. തുടകത്തില്‍ ചെറിയ തുക എന്‍ട്രി ഫീ നല്‍കിയാമ് ഗെയിം കളിച്ച് തുടങ്ങിയത്. ഇതിനു ശേഷമാണ് കണ്ണൂര്‍ സൗത്ത് ബസാര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ബാക്കിയുണ്ടായിരുന്ന പണം നഷ്ടമായത്.

×