കോവിഡ് വാക്‌സിന്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ജി 20 രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് സല്‍മാന്‍ രാജാവ്.

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, November 21, 2020

റിയാദ്–  ജി 20 വേർച്വൽ ഉച്ചകോടിക്ക് തുടക്കമായി  കോവിഡ് വാക്‌സിനുകള്‍ ലോകത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാന്‍ ജി-20 പ്രവര്‍ത്തിക്കണമെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. ദ്വിദിന ഓണ്‍ലെന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജാവ്.

മഹാമാരി തുല്യതയില്ലാത്ത ആഘാതമാണ് സൃഷ്ടിച്ചത്. സമ്പദ്‌വ്യവസ്ഥകളും ആഘാതത്തിലാണ്. ലോകത്ത് വലിയ സാമ്പത്തിക, സാമൂഹിക നഷ്ടങ്ങള്‍ക്ക് കാരണമായി. എന്നിരുന്നാലും അന്താരാഷ്ട്ര സഹകരണത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുംമെന്ന് പ്രത്യാശയാണ് ഉള്ളത്

കഴിഞ്ഞ ദശകങ്ങളില്‍ കൈവരിച്ച വികസന പുരോഗതി നിലനിര്‍ത്താന്‍ വികസ്വര രാജ്യങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്. ശക്തവും സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ചക്ക് അടിത്തറ പാകുകയും വേണം. വിദ്യാഭ്യാസം, പരിശീലനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സംരംഭകര്‍ക്കുള്ള പിന്തുണ, വ്യക്തികള്‍ക്കിടയിലെ ഡിജിറ്റല്‍ വിടവുകള്‍ നികത്തല്‍ എന്നിവയിലൂടെ എല്ലാവര്‍ക്കും വിശിഷ്യാ, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും, സമൂഹത്തിലും തൊഴില്‍ വിപണിയിലും അവരുടെ പങ്ക് വര്‍ധിപ്പിക്കാന്‍ അവസരങ്ങളൊരുക്കാനും പ്രവര്‍ത്തിക്കണമെന്നും- രാജാവ് ആഹ്വാനം ചെയ്തു.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത് .സാമ്പത്തിക ഉണര്‍വിനൊപ്പം തൊഴില്‍ മേഖല മെച്ചപെടെണ്ടതാണെന്നും    ഇന്ത്യന്‍ പ്രധാനമന്ത്രി നരെന്ദ്ര മോഡിയും ഉച്ചകോടിയില്‍ അഭിപ്രായപെട്ടു.

×