സ്വർണ്ണക്കടത്ത് കേസിൽ പ്രതികളുടെ മൊഴി ഉയർത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരൻറെ നടപടി പരിഹാസ്യമാണെന്നും സിപിഎം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 18, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻറെ വിമർശനം. കേസിലെ പ്രതിയുടെ മൊഴി വാർത്താ സമ്മേളനത്തിൽ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഎം കുറ്റപ്പെടുത്തി.

ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ ബിജെപി ഇടപെടുന്നതിന്‍റെ തെളിവാണ് മുരളീധരൻ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനം.

സങ്കുചിത രാഷ്ട്രീയലക്ഷ്യം മുൻനിർത്തി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള വെല്ലിവിളിയാണ്.

പ്രതികളുടെ മൊഴി ഉയർത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരൻറെ നടപടി പരിഹാസ്യമാണെന്നും സിപിഎം വ്യക്തമാക്കി.

×