സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ ഒളിച്ചുകളി നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയും അന്വേഷണം വേണം. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരും. രാജാവ് നഗ്നനായി മാറി. ദേശീയ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും.

അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തും. മുഖ്യമന്ത്രിയെ ഇതുപോലെ കസ്റ്റഡിയില്‍ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

×