സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിന്‍റെ ചികിത്സ ആ വഴിക്കും നിയമം നിയമത്തിന്‍റെ വഴിക്കും നടക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

ദില്ലി: സ്വതന്ത്രമായാണ് സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഇടപെടലുകളും അന്വേഷണ ഏജൻസികൾക്ക് മേൽ നടത്തിയിട്ടില്ല.

ദില്ലിയിൽ വാര്‍ത്താ സമ്മേളനം നടത്തിയാൽ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യം ഇല്ലെന്നും വി മുരളീധരൻ പറഞ്ഞു. എം ശിവശങ്കറിന്‍റെ ചികിത്സ ആ വഴിക്കും നിയമം നിയമത്തിന്‍റെ വഴിക്കും നടക്കുമെന്ന് വി മുരളീധരൻ ദില്ലിയിൽ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

×