Advertisment

ഇനി കേൾക്കാം... സ്വർണം പവന് അരലക്ഷം ? 

New Update

publive-image

Advertisment

ഡൽഹി: സ്വർണം പവന് അരലക്ഷം എന്ന് കേൾക്കുന്ന കാലം അതിവിദൂരമല്ലെന്ന് പറയേണ്ടിവരും. ശരവേഗത്തിലാണ് സ്വർണവില കുതിക്കുന്നത്.

ചരിത്രത്തിലാദ്യമായി സ്വർണവില 40000 പിന്നിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഇന്നത് വീണ്ടും ഉയരുകയാണ്. ഗ്രാമിന് 20 രൂപയാണ് ഇന്നുയർന്നത്. ഇതോടെ സ്വർണവില മാസങ്ങൾക്കകം 50000 -ലെത്തുമെന്ന വിലയിരുത്തലാണ് വിപണി നൽകുന്നത്.

2003 -ൽ നാലായിരത്തിൽ നിന്ന വിലയാണ് 2020 -ലെത്തുമ്പോൾ 40000 പിന്നിടുന്നത്. 10 ഇരട്ടിയാണ് വർധന.

വില കൂടിയിട്ടും രാജ്യത്ത് സ്വർണം നിക്ഷേപമായി കരുതുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ലെന്നാണ് വിലയിരുത്തൽ. പൊന്നുവില ശരിക്കും പൊന്നുംവില തന്നെ !

gold price
Advertisment