സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന: പരിശോധന നടത്തിയത് എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിൽ

New Update

publive-image

Advertisment

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു പരിശോധന. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് ഈ വിമാനത്താവളം വഴി തോക്ക് കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ അന്വേഷിച്ചു.

Advertisment