ഇന്ത്യ ഉയർന്ന കൊവിഡ് നിരക്ക് പിന്നിട്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദ്ഗധ സമിതി: പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്നും റിപ്പോർട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

ദില്ലി: ഇന്ത്യ ഉയർന്ന കൊവിഡ് നിരക്ക് പിന്നിട്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദ്ഗധ സമിതി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അടുത്ത വർഷം ഫെബ്രുവരിയോടെ 1.06 കോടി വരെ എത്താമെന്നാണ് വിദഗ്ധ സമിതിയുടെ കണക്കുകള്‍.

എന്നാല്‍ പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകും. കൊവിഡ് വ്യാപനത്തിന്‍റെ തോത് ലോക്ക്ഡൗണ്‍ പിടിച്ച് നിർത്തിയെന്നും സമിതിയുടെ വിലയിരുത്തല്‍.

അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് ആശ്വാസമായി കണക്കുകള്‍. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി. 71 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗബാധയിൽ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിൽ എത്തുന്നത്. ഇന്നലെ ഇന്ത്യയിൽ 62,212 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയിൽ ഇത് ഏഴുപതിനായിരത്തിൽ എത്തി.

×