Advertisment

അറിയാം ഗ്രാമ്പുവിന്‍റെ നിരവധി ഗുണങ്ങള്‍

New Update

നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു.ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ട്. ഗ്രാമ്പുവില്‍ യൂജെനോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഒരു ആന്‍റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു, ഇത് വിട്ടുമാറാത്ത രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

Advertisment

publive-image

ഗ്രാമ്പുവിലെആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നു. ഗ്രാമ്പുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സംയുക്തങ്ങള്‍ മോണരോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ കഴിയുമെന്ന് ‘Journal of Natural Products’ എന്ന പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ വളരെ നല്ലതാണ്.

സ്ഥിരമായി വരുന്ന ജലദോഷം, വിട്ടുമാറാത്ത ചുമ എന്നിവ അകറ്റാനും ഗ്രാമ്ബു കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറച്ച്‌ വെള്ളത്തില്‍ അല്‍പ്പം ഗ്രാമ്പുവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച്‌ ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഇത്.

GRAMBU
Advertisment