Advertisment

ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷപ്പെടാനാവില്ലെന്ന് ഗുലാം നബി ആസാദ്

New Update

publive-image

Advertisment

ദില്ലി: ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷപ്പെടാനാവില്ലെന്ന് മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്. താഴേതട്ടിലെ ബന്ധങ്ങൾ കോൺ​ഗ്രസിന് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ കോൺഗ്രസിന് പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ​ഗുലാം നബി ആസാദിന്റ പ്രതികരണം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ചയാണ് ചേരുക. മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതി ചർച്ച ചെയ്യും. വോട്ടെടുപ്പിന് ഡിജിറ്റൽ ഐ ഡി നൽകുന്ന കാര്യം യോഗം ആലോചിക്കും.

തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് ദൗത്യം. കോൺഗ്രസ് പ്രവർത്തക സമിതി യോഗം അധ്യക്ഷനെ തീരുമാനിക്കും. ഡിജിറ്റൽ രീതിയിലാകും തെരഞ്ഞെടുപ്പ്. എല്ലാ എഐസിസി അംഗങ്ങൾക്കും ഡിജിറ്റൽ ഐ ഡി കാർഡ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മിസ്ത്രി പറഞ്ഞു.

Advertisment