കൊച്ചിയില്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം; കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം യുവാവിന്‍റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, October 18, 2020

കൊച്ചി :കൊച്ചിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് നേരെ ഗുണ്ടാ ആക്രമണം. വയനാട് കേണിച്ചിറ സ്വദേശി അമലിന് നേരെയാണ് ആക്രമണമുണ്ടായത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അമലിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു.

കാക്കനാട്ടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന അമലിന് നേരെ ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാക്കനാടിന് സമീപം ചെമ്പ് മുക്കില്‍ വച്ച്‌ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദിക്കുകയും അമലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.

കാക്കനാട് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് അമല്‍. സംഭവത്തില്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.

×