ദൈവത്തിന്റെ അനുഗ്രഹം; കുഞ്ഞിനെ താലോലിച്ച് ഹാര്‍ദിക് പാണ്ഡ്യ 

സ്പോര്‍ട്സ് ഡസ്ക്
Saturday, August 1, 2020

കഴിഞ്ഞ ദിവസം പിറന്ന ആൺകുഞ്ഞിന്റെ ചിത്രം ആരാധകർക്കായി പുറത്തുവിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ദൈവത്തിന്റെ അനുഗ്രഹം എന്ന ക്യാപ്ഷനോടെയാണ് സമൂഹമാധ്യമങ്ങളില്‍ പാണ്ഡ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുകയാണ് പാണ്ഡ്യ. കഴിഞ്ഞ ദിവസമാണ് ഹാർദിക് പാണ്ഡ്യയ്ക്കും പങ്കാളി നടാഷ സ്റ്റാൻകോവിച്ചിനും ആൺകുട്ടി പിറന്നത്.

പാണ്ഡ്യ തന്നെയാണ് ഇക്കാര്യവും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് ഹാർദിക് പാണ്ഡ്യയുടെ പങ്കാളിയായ നടാഷ സ്റ്റാൻകോവിച്ച്.

ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്. കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ, ക്രിക്കറ്റ് താരം ക്രിസ് ലിൻ, ടെന്നിസ് താരം സാനിയ മിർസ തുടങ്ങിയവർ ഹാർദിക്കിനും നടാഷയ്ക്കും ആശംസയറിയിച്ചിരുന്നു.

×