പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ…ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട; അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെ; പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി

ഫിലിം ഡസ്ക്
Friday, October 16, 2020

പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. കേരള കോൺ​ഗ്രസ് എം എൽഡിഎഫിലേക്ക് എത്തിയത് മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണെന്നാണ് ഫേയ്സ്ബുക്കിൽ കുറിപ്പിൽ അദ്ദേഹം പറയുന്നത്.

മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും. പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ…ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട…അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെയെന്നും ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ. മാണി വന്നു…ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു..ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും…

പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്…നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ…ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട…

അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ…താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം…

പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം…അഭിവാദ്യങ്ങൾ ..

×